Image

മാര്‍ട്ടിന്‍ ലൂഥറിന്‍റെ 95 വാദമുഖങ്ങള്‍ (ഒരവലോകനം:ചാക്കോ കളരിക്കല്‍)

Published on 06 November, 2017
മാര്‍ട്ടിന്‍ ലൂഥറിന്‍റെ 95 വാദമുഖങ്ങള്‍ (ഒരവലോകനം:ചാക്കോ കളരിക്കല്‍)
കത്തോലിക്ക സഭ ആചരിക്കുന്ന സകല വിശുദ്ധരുടെ തിരുനാളിന്‍റെ തലേദിവസം ( ഒക്ടോബര്‍ 31 , 1517 ) മാര്‍ട്ടിന്‍ലൂഥര്‍ എന്ന അഗസ്റ്റീനിയന്‍ സന്ന്യാസ വൈദികന്‍ വിറ്റന്‍ബെര്‍ഗ ്കാസില്‍ ചര്‍ച്ചിന്‍റെ പ്രധാന വാതിലില്‍ വിറ്റന്‍ ബെര്‍ഗ്യൂണിവേഴ്‌സിറ്റിയില്‍ സംവാദത്തിനായി 95 സംവാദ വിഷയങ്ങള്‍ (Theses ) പതിപ്പിക്കുകയുണ്ടായി.

ആ സംവാദ വിഷയങ്ങള്‍ കാട്ടുതീ പോലെ യൂറോപ്പു മുഴുവന്‍ പടരുകയും അത് വന്‍പിച്ച ആധ്യാത്മിക നവോദ്ധാനത്തിന് (Protestant Reformation) വഴി തെളിക്കുകയുമുണ്ടായി. അതോടെ യൂറോപ്പിലെ മധ്യകാല യുഗങ്ങള്‍ക്ക് വിരാമം കുറിച്ച് ആധുനിക കാലഘട്ടത്തിന്ആരംഭമായി എന്നു പറയാം.

കത്തോലിക്ക സഭയുടെ ദണ്ഡവിമോചന (Indulgence) വില്പനയ്‌ക്കെതിരായി പ്രസ്താവ രൂപമായ കുറെ സംവാദ വിഷയങ്ങള്‍ അവതരിപ്പിച്ച് പണ്ഡിതോചിതമായ ഒരുചര്‍ച്ചയ്ക്ക്തുടക്കം കുറിക്കുക എന്നതായിരുന്നു ലൂഥറിന്‍റെ  ലക്ഷ്യം. ചോദ്യങ്ങളുടെയും പ്രസ്താവങ്ങളുടെയും ഒരു സമാഹാരമായിരുന്നു ലൂഥറിന്‍റെ വാദമുഖങ്ങള്‍.  സഭയുടെ ഔദ്യോഗിക പഠനങ്ങളെ വിനയ ഭാവത്തില്‍, ലളിതമായ രീതിയില്‍ ലൂഥര്‍ ചോദ്യം ചെയ്യുകയാണ ്ഉണ്ടായത്.

കത്തോലിക്ക സഭയുടെ പല സുപ്രധാന സിദ്ധാന്തങ്ങളുടെയും കടക്ക ്‌ കോടാലിയായി മാറി അത്.  ഉദാഹരണത്തിന് മനസാക്ഷി സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, ദൈവവും മനുഷ്യനുമായുള്ള അടുപ്പം. പാപ മോചനം പശ്ചാത്താപം വഴി സാധ്യമെങ്കിലും ദണ്ഡവിമോചനം വിലയ്ക്കു വാങ്ങി ശുദ്ധീകരണ സ്ഥലത്തു നിന്നും തടി തപ്പുന്ന വികല ദൈവ ശാസ്ത്രത്തെയാണ് ലൂഥര്‍എതിര്‍ത്തത്.

ലൂഥറിന്‍റെ 95 തീസിസ് ഉള്‍ക്കൊണ്ട " ഡിസ്‌പൊസിഷന്‍ ഓണ്‍ ദി പവര്‍ ആന്‍ഡ് എഫിക്കസി ഓഫ് ഇന്‍ഡള്‍ജന്‍സസ്" (Disposition on the Power and Efficacy of Indulgences) എന്ന രേഖഎന്താണ്, അതെഴുതാന്‍ ലൂഥറെ പ്രേരിപ്പിച്ചതെന്ത്, ലോകത്തില്‍ അതുകൊണ്ടുണ്ടായപ്രത്യാഘാതങ്ങള്‍ എന്തെല്ലാമെ്ചിന്ന് ചിന്തിക്കുമ്പോള്‍ പതിനാറാ ം നൂറ്റാണ്ടിലെ യൂറോപ്പിലെ മതപരിവര്‍ത്തന വിപ്ലവത്തിലേയ്ക്ക ്‌ നാമെത്തിച്ചേരും.  95 വാദമുഖങ്ങള്‍ ചോദ്യങ്ങള്‍ മാത്രമായിരുന്നു; കുറ്റപ്പെടുത്തലോ പ്രകോപിപ്പിക്കുകയോ ആയിരുന്നില്ല. ദണ്ഡവിമോചന വില്പനയും പേപ്പസിയുടെ അധാര്‍മ്മികതയും ലൂഥറിന്‍റെ സംവാദ വിഷയങ്ങളില്‍പ്പെടും.

ലൂഥറിന്‍റെ 95 സംവാദ വിഷയങ്ങളുടെ കാതല്‍ മൂന്ന്പ്രധാനപ്പെട്ട പ്രസ്ഥാവങ്ങളായി ചുരുക്കാം. റോമിലെ പത്രോസിന്‍റെ ബസലിക്ക പണിക്ക് ദണ്ഡവിമോചനം വിറ്റുള്ള ധനശേഖരണം തെറ്റ്; ശുദ്ധീകരണ സ്ഥലത്തിന്മേല്‍ പോപ്പിന് അധികാരമൊന്നുമില്ല; ദണ്ഡവിമോചനം വാങ്ങിക്കുക വഴി വിശ്വാസികളില്‍ തെറ്റായ ഒരു സുരക്ഷിതാബോധവും അതുവഴി അവരുടെ നിത്യരക്ഷ അപകടത്തിലാകുകയുംചെയ്യുന്നു.

ആഗോള സഭയിലെ വരുമാനം മുഴുവന്‍  ബസലിക്കക്കായി ചിലവഴിക്കുന്നതു തെറ്റാണ്. പ്രാദേശിക പള്ളികളില്‍ നിന്നുള്ള പിടിച്ചു പറിയാണത്. ഓരോ വിശ്വാസിയും ജീവിക്കുന്ന ദേവാലയമാണ്. അതുകൊണ്ട് ബസലിക്ക നിര്‍മ്മാണം അനാവശ്യമാണ്. ധനവാനായ പോപ്പിന് എന്തുകൊണ്ട്‌ സ്വന്തം കീശയിലെ പണം കൊണ്ട്ബസലിക്കപണി തുകൂടാ? അതിലൊരു പടി കൂടി കടന്ന ്‌ ലൂഥര്‍ ചോദിക്കുന്നു: ബസലിക്ക വിറ്റ് കിട്ടുന്ന പണം ആക്രി വ്യാപാരികള്‍  (ദണ്ഡവിമോചന സര്‍ട്ടിഫിക്കറ്റ് വിറ്റു നടക്കുന്നവര്‍) കൊള്ളയടിക്കുന്ന ദരിദ്ര വിശ്വാസികള്‍ക്ക് എന്തുകൊണ്ട ്‌നല്‍കുന്നില്ല? പോപ്പിന് ശുദ്ധീകരണസ്ഥലത്തിന്മേല്‍ യാതൊരു വക അധികാരവുമില്ല. ഉണ്ടായിരുന്നുയെങ്കില്‍ പോപ്പ്എന്തു കൊണ്ട്ശുദ്ധീകരണ സ്ഥലം കാലിയാക്കുന്നില്ല?

ദണ്ഡവിമോചനം മനുഷ്യരില്‍ തെറ്റായ ധാരണകളെ സൃഷ്ടിക്കുകയും അവരിലുള്ള അനുകമ്പയും ദീനദയാലിത്വവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് ദാനധര്‍മ്മം ചെയ്യുന്നതാണ് പാപമോചനത്തെക്കാള്‍ മികച്ചതെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കുകയാണു വേണ്ടത്. ദണ്ഡവിമോചനം വിലയ്ക്കു  വാങ്ങി പാപപ്പൊറുതി നേടുന്നത് സ്വന്തം ആത്മാവ് നഷ്ടപ്പെടുന്ന വിനാശകരമായ പ്രവര്‍ത്തിയാണ്.

ലൂഥര്‍ തന്‍റെ സംവാദ വിഷയങ്ങള്‍ പരസ്യം ചെയ്തപ്പോള്‍ സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ക്കും പാരമ്പര്യങ്ങ ള്‍ക്കും എതിരായ പ്രതിഷേധമാണെന്നും അതിനെ മതനിന്ദയായി സഭ വ്യാഖ്യാനിക്കുമെന്നും അദ്ദേഹം മ നസ്സിലാക്കിയിരുന്നിരിക്കണം.
കത്തോലിക്ക സഭയുടെ അപഭ്രംശം, വൈദിക ബ്രാഹ്മചര്യം, പോപ്പിന്‍റെ അധികാര ദുര്‍വിനയോഗം, വചനത്തെ നിഷേധിക്കുക, കുര്‍ബ്ബാന കൈകൊള്ളുമ്പോള്‍ കര്‍ത്താവിന്‍റെ തിരുരക്തം പുരോഹിതര്‍ക്കല്ലാതെ അല്മായര്‍ക്ക്‌ നിഷേധിക്കുക, വിശുദ്ധരോടുള്ള  ഉപാസന, സല്‍പ്രവര്‍ത്തികളിലൂടെയുള്ള നിത്യരക്ഷപ്രാപ്തി തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക പഠനങ്ങളില്‍ നിന്നും വേറിട്ടഒരു ദൈവശാസ്ത്രത്തിന്‍റെ  ഉടമയായിരുന്നു ലൂഥര്‍. വിശ്വാസത്തിലൂടെ നീതീകരിക്കപ്പെടുക, ദൈവകൃപയിലൂടെ രക്ഷ പ്രാപിക്കുക, ബൈബിള്‍ സഭാജീവിതത്തിന്‍റെ അടിത്തറ തുടങ്ങിയ ലൂഥറിന്‍റെ ആശയങ്ങള്‍ യൂറോപ്പിലെ കത്തോലിക്കര്‍ വളരെ കാലമായി കാത്തിരുന്ന സഭാനവീകരണത്തിനുള്ള വാതില്‍പ്പടിയായിമാറ്റി.

കത്തോലിക്ക സഭയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തികവും ആധ്യാത്മികവുമായ അഴിമതികളില്‍ അസന്തുഷ്ടനും ഉത്കണ്ഠിതനും അസ്വസ്ഥനുമായിരുന്നു ലൂഥര്‍. സഭയുടെ നയരൂപീകരണ സംവാദങ്ങളില്‍ പൂര്‍ണമായ സഭാ നവീകരണത്തിന്‍റെ ആ വശ്യമുന്നയിച്ച് ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. സഭാധികാരികളുടെ ചൂഷണത്തിലും ആധിപത്യത്തിലും വീര്‍പ്പു മുട്ടിനിന്നിരുന്ന അന്നത്തെ സാധാരണക്കാരായ വിശ്വാസികള്‍ ലൂഥറിന്‍റെ വാദമുഖങ്ങളില്‍ ആകൃഷ്ടരായി. വാദമുഖങ്ങള്‍ ജര്‍മ്മന്‍ ഭാഷയിലേയ്ക്ക ്ഭാഷാന്തരം ചെയ്ത്അച്ചടിപ്പിച്ച് വിപുലമായ രീതിയില്‍ വിതരണംചെയ്തു.

അന്നത്തെ കത്തോലിക്ക സഭയുടെ ശ്രദ്ധാ കേന്ദ്രം ശുദ്ധീകരണ സ്ഥലം, നരകം, മാലാഖമാര്‍, പിശാചുക്കള്‍, പാപം, നിത്യവിധി, പുണ്ണ്യവാളന്മാര്‍ തുടങ്ങിയവകളിലായിരുന്നു. നിത്യവിധിയാളനും സമീപിക്കാന്‍ അപ്രാപ്യനുമായി യേശുവിനെ അവതരിപ്പിച്ചിരുന്നു. വിശുദ്ധരും കന്യകാമാതാവുമാണ് ശിശുവിനെ സമീപിക്കാനുള്ള ഇടനിലക്കാരെന്നും വിശ്വാസികളെ സഭപഠിപ്പിച്ചിരുന്നു.

യേശുക്രിസ്തുവിലുള്ള വിശ്വാസവും അവന്‍റെ കൃപയുമാണ് നിത്യരക്ഷക്കുള്ള ആധാരമെന്ന് ലൂഥര്‍ വിശ്വസിച്ചു. സഭയുടെ പരമോന്നത അധികാരിയുടെ പ്രാമാണികത്വത്തെക്കാള്‍ വിശുദ്ധ ്രഗന്ഥത്തിന്‍റെ സര്‍വ പ്രമുഖതയെപ്പറ്റിയും സത്കര്‍മ്മങ്ങളിലൂടെ നിത്യര ക്ഷഅപ്രാപ്യമെന്നും ദൈവകൃപ വഴി മാത്രമേ അത്സാധിക്കുകയൊള്ളൂയെന്നും ആഗസ്ത്തീനോസ് പുണ്ണ്യവാളന്‍ (340 – 430) തന്‍റെ എഴുത്തുകളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്.

ആഗസ്തീനോസിന്‍റെ കാലത്ത് ഇന്നത്തെയിനം പോപ്പും മഹറോനും ഇല്ലാതിരുന്നതിനാല്‍ ആഗസ്തീനോസ് രക്ഷപെട്ടു. നിത്യരക്ഷ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയും ദൈ വകൃപയിലൂടെയും മാത്രമേ സാധ്യമാകൂയെന്ന് ഉറച്ചു വിശ്വസിച്ച ലൂഥറിന് അദ്ദേഹത്തിന്‍റെ മനസാക്ഷിയെ വഞ്ചിച്ച് മറിച്ചു പറയാന്‍ കഴിഞ്ഞില്ല. 

ദണ്ഡവിമോചന സിദ്ധാന്തം കത്തോലിക്കസഭയുടെ പിന്‍കാല കണ്ടുപിടുത്തമാണ്. പിതാക്കന്മാര്‍ക്കും കര്‍ത്താവിന്‍റെ പന്ത്രണ്ട്ശിഷ്യന്മാര്‍ക്കും അറിയപ്പെടാത്ത ഒരുസിദ്ധാന്തവുമാണ്. രൂപതാധികാരികളില്‍ നിന്നും ദണ്ഡവിമോചന സര്‍ട്ടിഫിക്കറ്റ്പണം മുടക്കിവാങ്ങിയാല്‍ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പാപകടങ്ങള്‍ മോചിക്കപ്പടും എന്ന വികല ദൈവശാസ്ത്രമാണ് ഈകച്ചവടത്തിന്‍റെ പിന്നിലെ ആധാരം. കുന്തീദേവിയുടെ അക്ഷയ പാത്രം പോലെ യേശുവിന്‍റെയും കന്യകയായമറിയത്തിന്‍റെയും സഭയിലെ വിശുദ്ധരുടെയും അളവറ്റ സുകൃതങ്ങ ളില്‍നിന്നുമാണ് വാരിക്കോരി ദണ്ഡവിമോചനം വിറ്റിരുന്നത്. റോമിലെ പത്രോസിന്‍റെ ബസലിക്കയുടെ പണിക്ക ായി ജര്‍മ്മനി മുഴുവന്‍ ദണ്ഡവിമോചന വില്‍പ്പന പ്രസംഗത്തിലൂ െടധനശേഖരം നടത്തിയതാണ് നമ്മുടെകഥാനായകനെ ചൊടിപ്പിക്കാന്‍ കാരണമായത്.

വിശ്വാസത്തില്‍ കൂടിമാത്രംരക്ഷപ്രാപിക്കുമെന്നും അത്‌ദൈവത്തിന്‍റെ ദാനമാ ണെന്നും പള്ളിയല്ല തിരുവചനമാണ്വിശ്വാസത്തിന്‍റെ അടിസ്ഥാനമെന്നും ലൂഥര്‍ഉറച്ച്വിശ്വസിച്ചിരുന്നു. സഭയുടെ വഞ്ചകമായസന്ദേശം സാധാരണവിശ്വാസികളുടെ അറിവില്ലായ ്മയെചൂഷണം ചെയ്യുകയാണെന്ന് മനസിലാക്കിയ ലൂഥറില്‍ ധാര്‍മികരോഷം ഇരമ്പിക്കയറി. അതിന്‍റെ ബഹിര്‍സ്പുരണമായിരുന്നു സതീര്‍ത്ഥ്യരുമായി സംവാദിക്കാന്‍വിഷയങ്ങളുമായി അദ്ദേഹം മുന്‍പോട്ടുവന്നത്. ലൂഥര്‍ ഒരുപക്ഷെദണ്ഡവിമോചനത്തിന് എതിരായിരിക്കാന്‍ സാധ്യതയില്ല; മറിച്ച്, അതിന്‍റെ വില്‍പ്പനയിലെ ദുരുപയോഗത്തിനെതിരായിരിക്കാനാണ് കൂടുതല്‍സാധ്യത എന്നാണ് ചിലചരിത്രകാരന്മാരുടെ നിഗമനം. എന്നാല്‍ അദ്ദേഹത്തിന്‍റെ ഓരോവാദമുഖങ്ങളെയും കാര്യമായി വിശകലനം ചെയ്താല്‍ ദണ്ഡവിമോചനവില്പനയില്‍ ഗുരുതരമായ അപാക തകള്‍ഉണ്ടെന്നിരുന്നാലും ദണ്ഡവിമോചനത്തില്‍ അന്തര്‍ലീനമായ ദൈവശാസ്ത്രത്തെയാണ് അദ്ദേഹംഖണ്ഡിക്കുന്നത് എന്നുമനസിലാകും.

ദണ്ഡവിമോചനത്തിലൂടെയുള്ള ആത്മാക്കളുടെ കടംനീക്കി നിത്യരക്ഷപ്രാപിക്കുന്ന നടപടിക്രമംശരിയല്ല. ബൈബിളിനെ ആധാരമാക്കിയല്ലാതെ പാരമ്പര്യത്തിലധിഷ്ടിതമായ രക്ഷാനടപടിയായി ദണ്ഡവിമോ ചനത്തെ ലൂഥര്‍കണ്ടു.പാപത്തെപ്പറ്റി മനഃസ്ഥപിക്കുന്ന ഒരാത്മാവ് ദൈവകൃപയാല്‍നിത്യരക്ഷപ്രാപിച്ചു കഴിഞ്ഞു. വിശ്വാസംമൂലം അയാള്‍ നീതീകരിക്കപ്പെട്ടുകഴിഞ്ഞു. കുമ്പസാരമോ പശ്ചാത്താപമോകൂടാതെ ദണ്ഡവിമോച നംവാങ്ങിയതിന്‍റെ രസീത്‌ദൈവത്തെ കാണിച്ചാല്‍ സ്വര്‍ഗംപൂകാമെന്നവാണിജ്യതന്ത്രത്തെയാണ് ലൂഥര്‍ എതിര്‍ത്തത്. ലൂഥറിന്‍റെവാദവിഷയങ്ങളുടെ ഒരുമഹാപ്രവാഹം തന്നെഉണ്ടാകാന്‍അത്കാരണമായി.

താന്‍എഴുതിയവാദമുഖങ്ങളെ തന്‍റെ മനഃസാക്ഷിക്കെതിരായി അസാധുവാക്കുക യോപിന്‍വലിക്കുകയോചെയ്യുകയില്ലെന്ന് ലൂഥ ര്‍ജര്‍മ്മന്‍ ജനപ്രതിനിധിസഭയില്‍ (Parliament) വത്തിക്കാന്‍പ്രതിനിധി മുന്‍പാകെ പ്രഖ്യാപിച്ചു..കഥാനായകന്‍റെ നാട്‌സാക്‌സണി(Saxony) വിശുദ്ധ റോമാസാമ്രാജ്യാതൃത്തിലും റോമന്‍ചക്രവര്‍ത്തിയുടെയും പോപ്പിന്‍റെയും കീഴിലുമായിരുന്നു. ലിയോപത്താമന്‍ മാര്‍പാപ്പ 1529 ല്‍ലൂഥറിനെമതനിന്ദകനായി (Heretic) പ്രഖ്യാപിച്ച് സഭാഭ്രഷ്ടനാക്കി. ആര്‍ക്കുവേണമെങ്കിലുംഅദ്ദേഹത്തെവധിക്കാമെന്നുംപ്രഖ്യാപനമുണ്ടായി. പ്രിന്‍സ്‌ഫെഡറിക്കിന്‍റെ സംരക്ഷണത്തില്‍ലൂഥര്‍ കഴിഞ്ഞുകൂടി. ആകാലഘട്ടത്തില്‍ ബൈബിളിന്‍റെ ജര്‍മ്മന്‍പരിഭാഷയില്‍ അദ്ദേഹം വ്യാവൃതനായി.

ലൂഥറെഅനുകൂലിച്ചവരെ പ്രൊട്ടസ്റ്റാന്‍ഡ് (Protestant) എന്ന്വിശേഷിപ്പിച്ചുതുടങ്ങിയത് ലൂഥറിന്‍റെവാദമുഖങ്ങള്‍ പ്രസിദ്ധംചെയ്ത് ഏകദേശം പന്ത്ര ണ്ട്വര്‍ഷങ്ങള്‍ക്കുശേഷമാണ്. ലൂഥര്‍നവോദ്ധാനത്തിനുള്ള വഴിതെളിച്ചെങ്കിലും ലൂഥറിന്‍റെമര ണശേഷംമാത്രമാണ് നവോദ്ധാനപ്രക്രിയയും പ്രൊട്ടസ്റ്റാന്‍ഡ്‌സഭയും ആരംഭിച്ചത്. ലൂഥറിന്‍റെ ജീവിതത്തെസ ംബന്ധിച്ച് കല്ലുവെച്ചനുണകള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ളചരിത്രപുസ്തകങ്ങള്‍ ധാരാളമുണ്ട്.കത്തോലിക്ക/പ്രൊട്ടസ്റ്റാന്‍ഡ് എഴുത്തുകാരില്‍ഒട്ടേറെപ്പേര്‍ ലൂഥറിനെസംബന്ധിച്ചുള്ള ചരിത്രസൃഷ്ടിയില്‍അന്നും ഇന്നും വ്യാവൃതരാണ്.

അധികാരമത്തുപിടിച്ച സഭമതനിന്ദ ആരോപിച്ച് വിധസ്തംഭത്തില്‍ കെട്ട ിജീവനോടെചുട്ടുകരിച്ചു കൊലപ്പെടുത്തിയ വിശുദ്ധജൊഹാന്‍ ഓഫ് ആര്‍കിനെ (Joan of Arc , 1412 - 1434 ) 1920 ല്‍കത്തോലിക്കസഭയിലെ ഒരുപുണ്ണ്യവതിയായി ബെനെഡിക്ട്പതിനഞ്ചാമന്‍ മാര്‍പാപ്പപ്രഖ്യാപിച്ചതുപോലെ മര ണത്തോടെസഭാഭ്രഷ്ടില്‍നിന്നും ഒഴിവായിട്ടുള്ള മാര്‍ട്ടിന്‍ ലൂഥറെഭാവിയിലെ ഒരുമാര്‍പാപ്പകത്തോലിക്ക സഭയിലെ ഒരുവിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് കരുതാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക