കൊച്ചി: മലയാള സിനിമ
ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ
'ചിപ്പി'യിലെ ഭാവഗായകന് പി ജയചന്ദ്രന് ആലപിച്ച ഗാനം റിലീസ് ചെയ്തു.
`മുന്തിരിച്ചാറും ` എന്ന് തുടങ്ങുന്ന ഈ ഗാനം രമേശ് കാവിലിന്റെ വരികള്‍ക്ക്
സച്ചിന് ബാലു സംഗീതം നല്കിയിരിക്കുന്നു. ഇന്ദ്രന്‍സ് അഭിനയിച്ചിരിക്കുന്ന ഈ
ഗാനത്തില്‍ സച്ചിന് ബാലുവിനെയും കാണിക്കുന്നുണ്ട്.
പ്രദീപ് ചൊക്ലി
സംവിധാനം നിര്‍വഹിച്ച 'ചിപ്പി'യില്‍ ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോന്, സലിം
കുമാര്‍, മണികണ്ഠന് ആര് ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവര്‍
അഭിനയിക്കുന്നു. കൂടാതെ ബാലതാരങ്ങളായി അജ്മല്‍, അജിന്ഷാജി, അദൈ്വത്, അമല്‍ദേവ്,
അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്ഹതബസും എന്നിവരുമുണ്ട്. വിനീഷ്
പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു.
പ്രധാനമായി തീരപ്രദേശങ്ങളില്‍
ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷയും ചിത്രസംയോജനം
ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം
നല്‍കിയിരിക്കുന്നത് നവാഗതരായ സച്ചിന് ബാലുവും, റോഷന് ഹാരിഷുമാണ്.
മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ഫിലിംഫിനിറ്റി
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി എസ് ബാബു നിര്‍മിച്ച 'ചിപ്പി' നവംബര്‍ 10ന്
തീയേറ്ററുകളില്‍ എത്തും
`മുന്തിരിച്ചാറും ` ഒഫീഷ്യല്‍ സോംങ്ങ് വീഡിയോ
മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:
https://www.youtube.com/watch?v=pgNy8IWUPZw