Image

കേരള ക്ലബ് ഓണാഘോഷം നടത്തി

അലന്‍ ചെന്നിത്തല Published on 06 November, 2017
കേരള ക്ലബ് ഓണാഘോഷം നടത്തി
ഡിട്രോയിറ്റ്: കേരള ക്ലബ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെണ്ടമേളത്തോടും തിരുവാതിരയോടും കൂടി അരങ്ങേറിയ ഓണാഘോഷത്തില്‍ ഡിട്രോയിറ്റിലെ കലാകാരന്മാരും കലാകാരികളും വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു. അഭിനയ സ്കൂള്‍ ഓഫ് ഡാന്‍സും ഹിന്ദു ടെന്പിള്‍ റിഥംസും ചേര്‍ന്നൊരുക്കിയ ന്ധഎ ജേര്‍ണി ഓഫ് കേരള’ എന്ന തൃത്തശില്പവും കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം അടിസ്ഥാനമാക്കി അവതരിപ്പിച്ച ന്ധപൈതൃകം’ എന്ന നാടകവും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി.

മലയാള ഭാഷയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുവാന്‍ ന്ധഅക്ഷര കളരി’എന്ന പഠന പദ്ധതിക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു. ക്ലബിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെന്നൈയിലുള്ള കാന്‍സര്‍ ആശുപത്രിയിലെ കുട്ടികള്‍ക്കായി പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ച് നല്‍കി. ഫൊമാ, ഫൊക്കാന സംഘടനകളുടെ ഭാരവാഹികള്‍ പരിപാടികളുടെ വിശദാംശങ്ങള്‍ പങ്കുവച്ചു.

കോശി ജോര്‍ജ്, റിമാക്‌സ് ക്ലാസിക് റിയലറ്റര്‍, വി.ഐ. ചാണ്ടി, നാഷണല്‍ ട്രേഡേഴ്‌സ് എന്നിവര്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരും നോപൈ എനര്‍ജി, ടെക്‌നോ സോഫ്, വീറ്റു സോഫ്റ്റ്, അര്‍ലിംഗ്ടണ്‍ ഇന്‍ഷ്വറന്‍സ് കന്പനി, ജോര്‍ജ് ചിറയ്ക്കല്‍, രചന കുമാര്‍ പ്രുഡന്‍ഷ്യല്‍, സ്‌കൈസ്‌റ്റേറ്റ് എന്നിവര്‍ ആഘോഷപരിപാടികളുടെ സ്‌പോണ്‍സര്‍മാരുമായിരുന്നു.

ക്രിസ്മസ് ആഘോഷവും പൊതുസമ്മേളനവും ഡിസംബര്‍ രണ്ടിന് സെന്‍റ തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരള ക്ലബ് ഓണാഘോഷം നടത്തികേരള ക്ലബ് ഓണാഘോഷം നടത്തികേരള ക്ലബ് ഓണാഘോഷം നടത്തികേരള ക്ലബ് ഓണാഘോഷം നടത്തികേരള ക്ലബ് ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക