Image

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആന്ധ്ര സര്‍വകലാശാല പ്രൊഫസര്‍ക്ക്‌ ക്യാമ്പസില്‍ മര്‍ദ്ദനം

Published on 07 November, 2017
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആന്ധ്ര സര്‍വകലാശാല പ്രൊഫസര്‍ക്ക്‌ ക്യാമ്പസില്‍ മര്‍ദ്ദനം

ഹൈദരാബാദ്‌: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആന്ധ്ര സര്‍വകലാശാല പ്രൊഫസര്‍ക്ക്‌ ക്യാമ്പസില്‍ മര്‍ദ്ദനം. സംസ്‌കൃത വിഭാഗം പ്രൊഫസറായ പ്രൊഫസര്‍ കെ. യെദുകൊണ്ടലുവിനാണ്‌ മര്‍ദ്ദനമേറ്റത്‌.

പ്രൊഫസര്‍ മോശമായി പെരുമാറിയതായി അഞ്ച്‌ പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥിയൂണിയന്‌ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്‌ച ക്യാമ്പസില്‍വെച്ച്‌ യൂണിയന്‍ നേതാക്കള്‍ പ്രൊഫസറെ അടിക്കുകയായിരുന്നു.

എം.എ സംസ്‌കൃതം സെമസ്റ്റര്‍ പരീക്ഷയ്‌ക്കിരിക്കുന്ന പെണ്‍കുട്ടികളോട്‌ ഹാള്‍ടിക്കറ്റ്‌ വാങ്ങാന്‍ തനിയെ വന്ന്‌ കാണാന്‍ പ്രൊഫസര്‍ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പ്രൊഫസര്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.


വിദ്യാര്‍ത്ഥിനികള്‍ വിസമ്മതിച്ചപ്പോള്‍ ഹാജര്‍ കുറവാണെന്ന്‌ പറഞ്ഞ്‌ ഇവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും ചെയ്‌തില്ല. 20 പേരില്‍ 12 കുട്ടികള്‍ക്ക്‌ നല്ല ഹാജര്‍നിലയുണ്ടായിട്ടും 3 പേരെ മാത്രമാണ്‌ പരീക്ഷയ്‌ക്ക്‌ ഇരുത്തിയത്‌.

വിദ്യാര്‍ത്ഥിനികളോട്‌ ലൈംഗികപരമായി പെരുമാറിയ സാഗര്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പോസ്റ്റുകളില്‍ നിന്നും ഇയാളെ 2 വര്‍ഷത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക