Image

തോമസ്‌ ചാണ്ടിക്കെതിരായ പൊതുതാല്‌പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ പിന്മാറി

Published on 07 November, 2017
തോമസ്‌ ചാണ്ടിക്കെതിരായ പൊതുതാല്‌പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ പിന്മാറി


മന്ത്രി തോമസ്‌ചാണ്ടി നടത്തിയ അഴിമതികളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ പിന്മാറി. ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ ,ഷജസ്റ്റിസ്‌ ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബെഞ്ചാണ്‌ പിന്മാറിയത്‌.

 തോമസ്‌ ചാണ്ടിയുടെ ഭൂമി കയ്യേറ്റം അടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ്‌ പിന്മാറിയത്‌. മറ്റൊരു ബെഞ്ച്‌ കേസ്‌ പരിഗണിക്കും.

മന്ത്രി തോമസ്‌ ചാണ്ടിയും ബന്ധുക്കളും കമ്പനി നിയമം, കേരള ഭൂസംരക്ഷണ നിയമം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം എന്നിവ ലംഘിച്ചു അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ എഫ്‌. ഐ ആര്‍. രജിസ്റ്റര്‍ചെയ്‌ത്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ്‌ തൃശൂര്‍ സ്വദേശി മുകുന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. മന്ത്രിയെന്ന നിലയില്‍ ചാണ്ടിക്കുള്ള സ്വാധീനം മൂലമാണ്‌ പോലീസ്‌ കേസെടുക്കാത്തതെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. 

ഇത്‌ സംബന്ധിച്ച്‌ പോലീസ്‌, റവന്യു അധികാരികള്‍ എന്നിവര്‍ക്ക്‌ പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക