Image

ഗുജറാത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന്‌ ഹരിയാന മന്ത്രി അനില്‍ വിജ്‌

Published on 07 November, 2017
 ഗുജറാത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന്‌ ഹരിയാന മന്ത്രി   അനില്‍ വിജ്‌
അഹമ്മദാബാദ്‌: പ്രതിപക്ഷ പാര്‍ട്ടികള്‍ ആരൊക്കെയുമായി സഖ്യമുണ്ടാക്കിയാലും അടുത്തമാസം നടക്കാനിരിക്കുന്ന ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ വിജയിച്ചിരിക്കുമെന്ന്‌ ഹരിയാന മന്ത്രി അനില്‍ വിജ്‌.

രാജ്യത്ത്‌ മോദി തരംഗം തുടരും. സംസ്ഥാനത്ത്‌ ബി.ജെ.പി തന്നെ ഭരണം തുടരും. 100 നായകള്‍ ഒരുമിച്ച്‌ നിന്നാലും ഒരു സിംഹത്തെ തോല്‍പ്പിക്കാനാവില്ല. എന്തൊക്കെ സംഭവിച്ചാലും ഗുജറാത്തില്‍ ബി.ജെ.പി വിജയിച്ചിരിക്കും. 

ഗുജറാത്തില്‍ കാവി പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്നും അനില്‍വിജ്‌ പ്രസ്‌താവനയില്‍ പറയുന്നു.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ്‌പട്ടീദാര്‍ നേതാക്കള്‍ക്കെതിരെയായിരുന്നു അനില്‍വിജിന്റെ പ്രസ്‌താവന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക