Image

കുഞ്ഞുപെങ്ങളുടെ വിവാഹവേദിയില്‍ പാടി മിനി സ്‌ക്രീനിലും സൈബര്‍ ലോകത്തും താരമായ ഫാദര്‍ വില്‍സണ്‍ മേച്ചേരി..സംഗീത കോളേജില്‍ മ്യൂസിക് മാസ്‌റ്റേഴ്‌സില്‍ ഒന്നാം റാങ്കുകാരന്‍

Published on 07 November, 2017
കുഞ്ഞുപെങ്ങളുടെ വിവാഹവേദിയില്‍ പാടി മിനി സ്‌ക്രീനിലും സൈബര്‍ ലോകത്തും താരമായ ഫാദര്‍ വില്‍സണ്‍ മേച്ചേരി..സംഗീത കോളേജില്‍ മ്യൂസിക് മാസ്‌റ്റേഴ്‌സില്‍ ഒന്നാം റാങ്കുകാരന്‍
'സംഗീതമേ അമരസല്ലാപമേ' എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി തിളങ്ങിയിരിക്കുകയാണ് ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്‍. അനിയത്തിയുടെ വിവാഹത്തിനിടെയാണ് യുവവൈദികന്‍ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറിയത്.

ഓസ്ട്രിയയിലെ വിയന്നയില്‍ ദേവാലയ സംഗീതത്തില്‍ ഉപരി പഠനവും അതിനൊപ്പം വൈദികനായും പ്രവര്‍ത്തിക്കുന്ന, എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി 'സംഗീതമേ അമരസല്ലാപമേ ....' എന്ന് പാടിത്തുടങ്ങുമ്പോള്‍ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യല്‍ മീഡിയ തന്റെ പാട്ട് വൈറലാക്കുമെന്ന്.

അച്ചന്റെ പാട്ട്

എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി 'സംഗീതമേ അമരസല്ലാപമേ' എന്ന് തുടങ്ങുന്ന പാട്ട് പാടുകയായിരുന്നു. അച്ചന്‍ ഒരിക്കല്‍ പോലും ആ പാട്ട് ഇത്രയും ഹിറ്റാവുമെന്ന് കരുതിയിട്ടുണ്ടാവില്ല.

ചാനല്‍ പരിപാടിയിലും

ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫഌവഴ്‌സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും

വില്‍സണ്‍ അച്ചന്‍ വെറുതെ ഒരു രസത്തിന് വേദിയില്‍ കയറി പാടിയതല്ല. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്.

കലാപ്രതിഭ പട്ടവും സ്വന്തമാക്കി

വൈദിക പഠന കാലയളവില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള എഞ ണകഘടഛച ങഋഇഒഋഞകഘ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മ്യൂസിക് മാസ്‌റ്റേഴ്‌സില്‍ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോള്‍ ഗായകന്‍ നജീം അര്‍ഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്.

സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു

 യൂറോപ്പിലെ മലയാളി സമൂഹം ഇപ്പോള്‍ അച്ചനെ വിവിധയിടങ്ങളിലായി പരിപാടികള്‍ക്ക് വിളിക്കാറുണ്ട്. ഇക്കഴിഞ്ഞ ജൂലായ് മാസം യുകെയിലെ ലിവര്‍പൂളില്‍ വില്‍സണ്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് വിന്നര്‍ കൂടിയായ വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജും ചേര്‍ന്ന് സംഗീത വിരുന്ന് നടത്തിയിരുന്നു. മലയാളി സമൂഹത്തിനിടയില്‍ മികച്ച അഭിപ്രായം നേടാന്‍ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു. സംഗീതത്തിലൂടെ ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രകൃതക്കാരന്‍ കൂടിയാണ് ഈ വൈദികന്‍.

സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛന്‍ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ്. സംഗീത മേഖലയില്‍ അച്ഛനെ തേടി ഒരുപാട് അവസരങ്ങള്‍ വരട്ടെ എന്നാണ് യൂറോപ്പിലെ മലയാല്‍സമൂഹവും ആശംസിക്കുന്നത്. ഫ്‌ലവേഴ്‌സ് ചാനലില്‍ പരിപാടിക്ക് വന്നത് മുതല്‍ അദ്ദേഹത്തെ സംഗീത കച്ചേരിക്കു ക്ഷണിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

കുടുംബം

എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരില്‍ സേവ്യര്‍ ലില്ലിക്കുട്ടി ദമ്പതികളുടെ നാലു മക്കളില്‍ മുതിര്‍ന്നയാളാണ് ഫാ. വില്‍സണ്‍. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങള്‍
കുഞ്ഞുപെങ്ങളുടെ വിവാഹവേദിയില്‍ പാടി മിനി സ്‌ക്രീനിലും സൈബര്‍ ലോകത്തും താരമായ ഫാദര്‍ വില്‍സണ്‍ മേച്ചേരി..സംഗീത കോളേജില്‍ മ്യൂസിക് മാസ്‌റ്റേഴ്‌സില്‍ ഒന്നാം റാങ്കുകാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക