Image

ജീലോംഗില്‍ ഗ്രാന്മ പ്രവര്‍ത്തനം ആരംഭിച്ചു

Published on 07 November, 2017
ജീലോംഗില്‍ ഗ്രാന്മ പ്രവര്‍ത്തനം ആരംഭിച്ചു
മെല്‍ബണ്‍: പുരോഗമന മതേതര സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍ (ഗ്രാന്മ) പ്രഥമ യൂണിറ്റ് ജീലോംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റ ആദ്യ നടപടിയുടെ ഭാഗമായാണ് പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക പൈതൃകവും പുരോഗമന മതേതര ചിന്താഗതിയും ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള നിരവധി പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നതായും ഭാരവാഹികള്‍ കൂട്ടിചേര്‍ത്തു. 

ജീലോംഗ് യൂണിറ്റ് കോഓര്‍ഡിനേറ്ററുമാരായി അജിത് ലിയോണ്‍സിനെയും ജോസഫ് ആന്റേയേയും യോഗം തെരഞ്ഞെടുത്തു. ഗ്രാന്‍മ പ്രസിഡന്റ് പ്രമോദ്‌ലാല്‍, സെക്രട്ടറി വി.എസ്. അമേഷ്‌കുമാര്‍, ഡോ.ബിജു മാത്യു,സുനില്‍ മുഹമ്മദ്,ജോസ് ജോസഫ്, റെജി മാത്യു, പ്രിന്‍സ്, അരുണ്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക