Image

പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി

Published on 07 November, 2017
പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി
  തിരുവനന്തപുരം: പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) പുതുതായി നിലവില്‍ വന്ന ഗ്ലോബല്‍ കമ്മിറ്റി വ്യക്തമാക്കി. 

ഒരു വര്‍ഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ ചുമതല. മികച്ച പ്രവര്‍ത്തനങ്ങളാണെങ്കില്‍ ഒരു കൊല്ലത്തേക്ക് കൂടി നീട്ടി നല്‍കുമെന്നും ഗ്ലോബല്‍ കമ്മിറ്റി അറിയിച്ചു. നിലവില്‍ യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലുമാണ് പിഎംഎഫിന്റെ സാന്നിധ്യമുള്ളത്. പിഎംഎഫ് യൂണിറ്റുകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങുക എന്നതിനാണ് പ്രഥമ പ്രാധാന്യം നല്‍കുകയെന്നും ഒപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും മുന്പ് പ്രവാസികളായിരുന്നവരെയും ഇപ്പോള്‍ പ്രവാസികളായിട്ടുള്ളവരുടെ കുടുംബങ്ങളെയും ചേര്‍ത്ത് യൂണിറ്റുകള്‍ രൂപീകരിക്കുമെന്നും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവാസി ലീഗല്‍ സെല്‍ രൂപീകരിക്കുമെന്നും വിദഗ്ധരായ അഡ്വക്കേറ്റുമാരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സെല്‍ വഴി പ്രവാസികളുടെ വിവിധ നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും ഗ്ലോബല്‍ കമ്മിറ്റി പറഞ്ഞു. 

തിരുവനന്തപുരത്തു പിഎംഎഫ് കേന്ദ്ര ഓഫീസില്‍ പുതുതായി പ്രവാസി ഹെല്‍പ്ലൈനും ഹെല്‍പ് ഡെസ്‌ക്കും നിലവില്‍ വരുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എല്ലാ പിഎംഎഫ് പ്രവര്‍ത്തകരെയും അംഗങ്ങളാക്കും. ഇതിനിടയില്‍ മരണപ്പെടുകയോ ഗുരുതരമായ അസുഖങ്ങള്‍ ബാധിക്കുകയോ ചെയ്യുന്ന അംഗങ്ങള്‍ക്ക് 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയാണ് സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി. കൂടാതെ, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനരായ പ്രവാസികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, വിവാഹ ധനസഹായം, പ്രായമായവര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവ വിപുലീകരിക്കാന്‍ തീരുമാനിച്ചതായും മീഡിയ കോഓര്‍ഡിനേറ്റര്‍ ഡോ.കെ.കെ.അനസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക