Image

നവോദയ കവിയരങ്ങ് സംഘടിപ്പിച്ചു

Published on 07 November, 2017
നവോദയ കവിയരങ്ങ് സംഘടിപ്പിച്ചു
 
ജിദ്ദ: ജിദ്ദ നവോദയ കവിയരങ്ങ് സംഘടിപ്പിച്ചു. ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കവിയരങ്ങ് പ്രശസ്ത കവി മുരുകന്‍ കാട്ടകട കവിതകള്‍ ചൊല്ലി ഉദ്ഘാടനം ചെയ്തു. 

അന്ധകാരത്തില്‍ നിന്ന് ശക്തമായ നവോഥാന മൂല്യങ്ങളും പുരോഗമന ബോധവും കൊണ്ട് നമ്മള്‍ വളര്‍ന്നുവന്ന ഇടങ്ങളെ വീണ്ടും നിലനിര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഒരോ സാഹിത്യകാരും എഴുത്തുകാരും കഴുത്ത് നഷ്ടപ്പെടും എന്ന് ഭയപ്പെടാതെ ശക്തമായി പ്രതികരിക്കേണ്ട കാലമാണിത്. അതുകൊണ്ട് ഉണര്‍ന്നിരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

കവിയുടെ സാന്നിധ്യത്തില്‍ സൗമ്യ വിനോദ്, റിഹാന്‍ ബീരാന്‍, ബാമ, അഭിനവ് മേനോന്‍, ജുനൈസ്, ഹിസ, പ്രേംകുമാര്‍, സൈബഅഷ്‌റഫ് എന്നിവര്‍ മുരുകന്‍ കാട്ടാകടയുടെ കവിതകള്‍ തന്നെ അവതരിപ്പിച്ചു. വിജി വിജയകുമാറും ഉസ്മാന്‍ പാണ്ടിക്കാടും അരുവി മോങ്ങവും സ്വന്തമായി രചിച്ച കവിതയും ആലപിച്ചു. 

നവോദയ പ്രസിഡന്റ്ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി.കെ. റൗഫ്, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുറഹിമാന്‍ വണ്ടൂര്‍, ശ്രീകുമാര്‍ മവേലിക്കര, ഫിറോസ് മുഴപ്പിലങ്ങാട്, സി.എം. അബദുറഹിമാന്‍, നവാസ് വെന്പായം, സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക