Image

മമ്മൂട്ടിഅജയ് വാസുദേവ് ചിത്രം മാസ്റ്റര്‍പീസിന്റെ പുതിയ പോസ്റ്റര്‍

Published on 07 November, 2017
മമ്മൂട്ടിഅജയ് വാസുദേവ് ചിത്രം മാസ്റ്റര്‍പീസിന്റെ പുതിയ പോസ്റ്റര്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

കാംപസ് പശ്ചാത്തലമാക്കിയുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവാ എഡ്ഡി എന്ന കോളേജ് പ്രൊഫസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. എന്നാല്‍ റിലീസ് നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

ഉണ്ണി മുകുന്ദന്‍, പൂനം ബജ്‌വ, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ജോഗി, ദിവ്യദര്‍ശന്‍, അജ്മല്‍ നിയാസ്, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍,മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക