Image

അഭിനയം മാത്രമല്ല ആദിയില്‍ പ്രണവിന്റെ പാട്ടും

Published on 07 November, 2017
അഭിനയം മാത്രമല്ല ആദിയില്‍ പ്രണവിന്റെ പാട്ടും
താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രം ആദിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ അഭിനയിക്കുന്നത് കൂടാതെ ഒരു ഗാനം വരികള്‍ എഴുതി ആലപിക്കുന്നുമുണ്ട്. എന്നാല്‍ സിനിമയില്‍ പ്രണവ് പാടിയതാണോ ഉള്‍പ്പെടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍. സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി, ടോണി ലൂക്ക്, സിദ്ദീഖ് എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച പ്രണവ്, ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക