Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു

ജിമ്മി കണിയാലി Published on 07 November, 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു
ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വനിതാഫോറത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കേരളപിറവിയോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം നിര്‍വഹിച്ചു. കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് സ്വാഗതവും ടീന സിബു കുളങ്ങര കൃതജ്ഞതയും പറഞ്ഞു . ഷിജി അലക്‌സ് വനിതാഫോറത്തിന്റെ വിഷന്‍ എന്തായിരിക്കണം എന്നവിഷയത്തില്‍ ക്ലാസ്എടുത്തു .ബ്രിജിറ്റ് ജോര്‍ജ് പാചക ക്‌ളാസ് എടുത്തു .ചെറിയ ചെറിയ ഗെയിമുകളിലൂടെ പരസ്പരം കൂടുതല്‍ പരിചയപ്പെടുവാന്‍ ഉതകുന്ന വിവിധപരിപാടികള്‍ക്ക് സിമി ജെസ്‌റ്റോ, ടീന സിബു കുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോകോര്‍ഡിനേറ്റര്‍മാരായ ബിനി അലക്‌സ ്‌തെക്കനാട്ട്, ചിന്നമ്മ സാബു തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വംനല്‍കി .

സിഎംഎ ഹാളില്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ തുടങ്ങാന്‍ പോകുന്ന മലയാളം ലൈബ്രറിയുടെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണം എന്ന്ചര്‍ച്ച ചെയ്തു. ഈ മലയാളം ലൈബ്രറിയിലേക്ക് മലയാളം പുസ്തകങ്ങള്‍ സംഭാവനചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഷിജി അലെക്‌സിനെയോ (224 436 9371) ചിക്കാഗോ മലയാളീ അസോസിയേഷന്റെ ഏതെങ്കിലും ബോര്‍ഡ്അംഗത്തിനെയോ വിവരംഅറിയിക്കുക . കുറെ പുസ്തകങ്ങള്‍ സമാഹരിച്ചതിനുശേഷം ആഴ്ചയില്‍ ഒരുനിശ്ചിത ദിവസം അംഗങ്ങള്‍ക്ക് സിഎംഎഹാളില്‍ വന്നു പുസ്തകം എടുക്കുകയും ഒന്ന് രണ്ടാഴ്ചക്കകം തിരികെനല്‍കുകയും ചെയ്യാം. ഈ ലൈബ്രറിയുടെ പ്രവര്‍ത്തങ്ങള്‍ 2018 ജനുവരി അവസാനത്തോട്കൂടി ആരംഭിക്കുകയും ആ സമയത്തിനു മുന്‍പായികൃത്യമായ പ്രവ ത്തനമാര്‍ഗരേഖ എല്ലാവരെയും അറിയിക്കുമെന്നും കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് അറിയിച്ചു.

2018 മാര്‍ച്ച് മാസം10 (ശനി) ഉച്ചക്ക് 2 മണിമുതല്‍ വിപുലമായരീതിയില്‍ അന്തര്‍ദേശീയവനിതാദിനം ആചരിക്കുവാനും തീരുമാനിച്ചു, .25 വര്‍ഷമോ അതില്‍കൂടുതലോസേവനമനുഷ്ഠിച്ച ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളായ എല്ലാനേഴ്‌സ്മാരെയും തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ്‌മേരിസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ പാരിഷ്ഹാളില്‍ ആയിരിക്കും വനിതാദിനആഘോഷങ്ങള്‍ .ആഘോഷത്തിന്റെ കൂടുതല്‍വിശദാംശങ്ങള്‍ പിന്നാലെഅറിയിക്കുന്നതായിരിക്കും.

വനിതകള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ കര്‍മ്മപരിപാടികള്‍ ആരംഭിക്കുവാനും വനിതകളുടെ കൂട്ടായ്മ, വര്‍ഷത്തില്‍ പലപ്രാവശ്യംകൂടാനും തീരുമാനിച്ചു .വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ അറിയുവാനും അതില്‍ ചേര്‍ന്ന്പ്രവര്‍ത്തിക്കുവാനും താല്പര്യമുള്ള മലയാളീവനിതകള്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വനിതാ ഫോറം കോ ഓര്‍ഡിനേറ്റര്‍മാരായ സിബിള്‍ ഫിലിപ്പ് (630 697 2241 ) , ഷിജി അലക്‌സ് (224 436 9371), സിമി ജെസ്‌റ്റോ (773 677 3225), ടീന സിബു കുളങ്ങര (224 452 3592), ബിനി അലക്‌സ് തെക്കനാട്ട് ( 847 227 8470) , ചിന്നമ്മസാബു ( 224 475 2866 ) , ലിജി ഷാബു മാത്യു (630 730 6221 ), മേഴ്‌സി കളരിക്കമുറി (224 766 9441 ), അന്‍ഷാ ജോയ് അമ്പേനാട്ട് (630 401 2489 )എന്നിവരുമായി ബന്ധപെടുക

വനിതാഫോറത്തിന്റെ ഈയോഗത്തില്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്ഡിനെ പ്രതിനിധീകരിച്ചു സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ ്‌ജോണ്‍സന്‍ കണ്ണൂക്കാടന്‍, ബോര്‍ഡ് അംഗം അച്ചന്‍ കുഞ്ഞുമാത്യു തുടങ്ങിയവരും പങ്കെടുത്തു.

വനിതാഫോറത്തിന്റെ അടുത്തയോഗം ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സിഎംഎഹാളില്‍ക ൂടുവാനും, കൂടുതല്‍ മലയാളീവനിതകള്‍ ആയോഗത്തിലേക്ക്കടന്നുവരണം എന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു
ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തുചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക