Image

ഭൂമി കുംഭകോണകേസില്‍ ഇന്ത്യന്‍ വംശജയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്കു യുകെയില്‍ തടുവുശിക്ഷ

Published on 10 March, 2012
ഭൂമി കുംഭകോണകേസില്‍ ഇന്ത്യന്‍ വംശജയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്കു യുകെയില്‍ തടുവുശിക്ഷ
ലണ്ടന്‍: ലക്ഷക്കണക്കിനു പൗണ്ടിന്റെ ഭൂമി കുംഭകോണകേസില്‍ ഇന്ത്യന്‍ വംശജയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്കു യുകെയില്‍ തടുവുശിക്ഷ. ലാന്‍ഡ്‌ രജിസ്‌ട്രിയില്‍ ജോലി ചെയ്യുന്ന സുര്‍ജീത്‌ ചന (64) സൗത്ത്‌വാര്‍ഡ്‌ ക്രൗണ്‍ കോടതി മൂന്നുവര്‍ഷവും ഒന്‍പതു മാസവും തടവുശിക്ഷയാണ്‌ വിധിച്ചിരിക്കുന്നത്‌. ഏഴംഗ മാഫിയാ സംഘത്തിന്റെ പ്രലോഭനത്തിനു വഴങ്ങിയാണ്‌ സുര്‍ജീത്‌ അഴിമതിക്കും തട്ടിപ്പിനും കൂട്ടുനിന്നത്‌. സ്‌കോട്‌ലന്‍ഡ്‌ യാര്‍ഡ്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ എല്ലാ പ്രതികള്‍ക്കും കൂടി കോടതി ഇരുപത്തിനാലര വര്‍ഷത്തെ തടവുശിക്ഷയാണു വിധിച്ചത്‌.

വന്‍തോതില്‍ കൊക്കയ്‌ന്‍ വിതരണം ചെയ്യുന്നുവെന്ന സംശയത്തിന്റെ പേരിലാണ്‌ ആദ്യം അന്വേഷണം ആരംഭിച്ചത്‌. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ലക്ഷക്കണക്കിനു പൗണ്‌ടിന്റെ തട്ടിപ്പുകളിലും പങ്കാളികളാണെന്ന്‌ തെളിഞ്ഞു. കൊക്കെയ്‌ന്‍ വിറ്റുകിട്ടുന്ന പണം വിവിധ പ്രോപ്പര്‍ട്ടി ഡീലുകള്‍ക്കു മുടക്കുകയാണു ചെയ്‌തിരുന്നത്‌. ഇവര്‍ ലക്ഷക്കണക്കിനു പൗണ്‌ടിന്റെ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്‌തിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. സുര്‍ജീതിന്റെ വീട്ടില്‍നിന്ന്‌ അന്വേഷണസംഘം 38000 പൗണ്‌ട്‌ കണെ്‌ടടുത്തിരുന്നു.

മരണപ്പെടുകയോ നഴ്‌സിംഗ്‌ ഹോമില്‍ ചികിത്സയില്‍ കഴിയുകയോ ചെയ്യുന്നയാളുകളുടെ വസ്‌തുവകകള്‍ കണെ്‌ടത്തുകയാണ്‌ ഇവരുടെ തട്ടിപ്പിന്റെ ആദ്യപടി. തുടര്‍ന്ന്‌ ഇവര്‍ വസ്‌തുവിനു പുറത്തു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ സെക്യൂരിറ്റി കമ്പനിയുടെ പേരില്‍ ബോര്‍ഡ്‌ വയ്‌ക്കും. യഥാര്‍ഥ ഉടമകളില്‍നിന്ന്‌ അന്വേഷണമൊന്നും ഇല്ലെന്ന്‌ ഉറപ്പാക്കിയശേഷം യഥാര്‍ഥ ആധാരത്തിലുള്ള ഒപ്പുകള്‍ കണെ്‌ടത്താനുള്ള ശ്രമം ആരംഭിക്കും. ഇവിടെയാണ്‌ ലാന്‍ഡ്‌ രജിസ്‌ട്രിയില്‍ ജോലി ചെയ്യുന്ന സുര്‍ജീതിനെ ഇവര്‍ പാട്ടിലാക്കിയത്‌.

വസ്‌തു വില്‍ക്കാനായി തട്ടിപ്പുകാര്‍ക്ക്‌ ആവശ്യമുള്ള രേഖകളും ഒപ്പുകളും മറ്റും സംഘടിപ്പിച്ചുകൊടുക്കുകയെന്ന ദൗത്യമാണ്‌ സുര്‍ജീത്‌ നടത്തിയിരുന്നത്‌. ഇത്തരത്തില്‍ ഒന്‍പതു വസ്‌തുവകകള്‍ തട്ടിപ്പുസംഘം വിറ്റഴിച്ചിട്ടുണ്‌ട്‌. ഏതാണ്‌ട്‌ 38 ലക്ഷം പൗണ്‌ടിന്റെ ഇടപാടുകള്‍ ഇവര്‍ നടത്തിയതായി പോലീസ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക