Image

ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു

അഷറഫ് വാകത്ത് Published on 08 November, 2017
ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു
വെല്‍ഫെയര്‍ കേരള കുവൈത്ത് റിഗ്ഗായ് യൂണിറ്റ് മോദിയുടെ ഇന്ത്യയും ഭരണഘടനാ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു.

കേന്ദ്ര കമ്മിറ്റിയംഗം ഗിരീഷ് വയനാട് വിഷയം അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും നോട്ട് നിരോധനമെന്ന ചരിത്ര മണ്ടത്തരത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക നില തരിപ്പണമാക്കിയും ചരിത്രത്തെ വളച്ചൊടിച്ചും ശേഷിപ്പുകളെ ഇല്ലാതാക്കിയും സര്‍വ്വ മേഖലകളിലും ഫാഷിസത്തിലൂന്നിയ ഉന്‍മാദ ദേശീയത അരങ്ങു തകര്‍ക്കുന്ന വര്‍ത്തമാനകാലത്തെ രാഷ്ട്രീയ പ്രതിരോധങ്ങളുടെ പ്രസക്തിയും പ്രതിഫലനങ്ങളും സദസ്സ് വിശദമായി ചര്‍ച്ച ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് അഷറഫ് വാകത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ട്രഷറര്‍ അഷ്‌റഫ് ദല്ല നന്ദി പറഞ്ഞു.

ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക