Image

ആഹാരം ലഭിക്കാതെ 6 വയസ്സുക്കാരന്‍ മരിച്ചു. മാതാപിതാക്കള്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 08 November, 2017
ആഹാരം ലഭിക്കാതെ 6 വയസ്സുക്കാരന്‍ മരിച്ചു. മാതാപിതാക്കള്‍ അറസ്റ്റില്‍
ചിക്കാഗോ: ആറു വയസ്സുള്ള മകന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കള്‍ അറസ്റ്റില്‍.

ഇന്ന്(നവം.7ന്) കോടതിയില്‍ ഹാജരാക്കിയ മാതാപിതാക്കള്‍ക്ക് കോടതി 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.

2015 മുതല്‍ പിതാവ് മൈക്കിള്‍ റോബര്‍ട്ടും, വളര്‍ത്തമ്മ ജോര്‍ജിനെയും ശിക്ഷയുടെ ഭാഗമായാണ് ശരിയായ ഭക്ഷണം ക്രമമായി നല്‍കാതിരുന്നതെന്നു ജേഴ്‌സി കൗണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

സതേണ്‍ ഇല്ലിനോയ്‌സ് കമ്മ്യൂണിറ്റി (ജേഴ്‌സിവില്ല) ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു കുട്ടിയെ പിതാവ് മൈക്കിള്‍ കൊണ്ടുവന്നത്. കൊണ്ടുവരുമ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

ആശുപത്രിയില്‍ കൊണ്ടുവന്ന 6 വയസ്സുക്കാരന് വെറും 17 പൗണ്ട് തൂക്കം മാത്രമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ആവശ്യമായ പോഷകാഹാരമോ, ഭക്ഷണമോ നല്‍കാതെ കുട്ടിയെ അപകടപ്പെടുത്തിയതിനാണ് ഇവരുടെ പേരില്‍ കേസ്സെടുത്തിരിക്കുന്നത്. മരിച്ച കുട്ടിക്ക് മൂന്നു സഹോദരങ്ങളെ കൂടാതെ രണ്ടു വളര്‍ത്തു സഹോദരങ്ങളും ഉണ്ടായിരുന്നു. ഇവരെ ഇല്ലിനോയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലി സര്‍വീസ് പ്രൊട്ടക്റ്റീവ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

ആഹാരം ലഭിക്കാതെ 6 വയസ്സുക്കാരന്‍ മരിച്ചു. മാതാപിതാക്കള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക