Image

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

Published on 08 November, 2017
ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

ന്യൂദല്‍ഹി: ആധാര്‍ നമ്പര്‍ മൊബൈല്‍ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന്‌ ടെലികോം. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത്‌ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി കാത്തിരിക്കുകയാണെന്ന്‌ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.

നിലവില്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്ഷന്‍ റദ്ദാക്കാന്‍ യാതൊരുവിധ പദ്ധതിയുമില്ലെന്നും അവര്‍ വ്യക്തമാക്കി. വിദേശത്ത്‌ താമസിക്കുന്നവര്‍ക്ക്‌ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാവിധ സഹായ സഹകരണങ്ങളും ടെലികോം വിഭാഗത്തിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

മൊബൈല്‍ കണക്ഷന്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം.അല്ലാതെ വിച്ഛേദിക്കുകയല്ല. ഇത്തരം സംവിധാനത്തിന്റെ ദുരുപയോഗം ചെറുക്കാന്‍ വേണ്ടിയാണ്‌ പുതിയ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നും കേന്ദ്ര ടെലികോം മന്ത്രി മനോജ്‌ സിന്‍ഹ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക