Image

കഥക്‌ കലാകാരി സിതാര ദേവിയ്‌ക്ക്‌ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

Published on 08 November, 2017
 കഥക്‌ കലാകാരി സിതാര ദേവിയ്‌ക്ക്‌ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍


ന്യൂദല്‍ഹി: ലോക പ്രശസ്‌ത കഥക്‌ കലാകാരി സിതാര ദേവിയ്‌ക്ക്‌ ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എന്‍ജിന്‍ ഗൂഗിളിന്റെ ആദരം. അവരുടെ 97ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗിള്‍ ഇന്ത്യ ആദരിച്ചത്‌.

1920 നവംബര്‍ എട്ടിന്‌ കൊല്‍ക്കത്തയിലാണ്‌ സിതാര ദേവിയുടെ ജനനം. 10 വയസ്സായപ്പോള്‍ ദേവി നൃത്ത രംഗത്ത്‌ സജീവമായി. പിന്നീട്‌ കഥകില്‍ സീത്താര ദേവി തന്റേതായ പ്രകടനം കാഴ്‌ചവയ്‌ക്കുകയായിരുന്നു. രവീന്ദ്രനാഥ്‌ ടാഗോറിന്‌ സിതാര ദേവിയുടെ പ്രകടനങ്ങള്‍ വളരെ അധികം ഇഷ്ടമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ദേവിക്ക്‌ 50 രൂപയും ഒരു ദുപ്പട്ടയും നല്‍കി. പിന്നീട്‌ ടാഗോര്‍ ദേവിയെ വിശേഷിപ്പിച്ചത്‌ നൃത്താ സംഗ്രണി എന്നാണ്‌.

സിതാര ദേവി നിരവധി കഥക്‌ നൃത്ത രൂപങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയിട്ടുണ്ട്‌. 1969 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം, 1973 ല്‍ പത്മശ്രീ, 1995 ല്‍ കാളിദാസ്‌ സമന്‍, 2011 ലെ ഇന്ത്യാ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌, ആറ്‌ ദശാബ്ദങ്ങളായി ക്ലാസിക്കല്‍ നൃത്തത്തിന്‌ നല്‍കിയ സംഭാവന എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സിതാരയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

മദര്‍ ഇന്ത്യാ (1957), ഉഷ ഹരണ്‍ (1940) എന്നി ബോളിവുഡ്‌ ചിത്രങ്ങളിലും സിതാര ദേവി അഭിനയിച്ചു. എന്നാല്‍ അഭിനയം തന്റെ നൃത്തത്തെ ബാധിക്കുമെന്ന്‌ ഭയന്ന്‌ അവര്‍ സിനിമയോട്‌ പിന്തിരിഞ്ഞു നിന്നു. 2014 നവംബര്‍ 25 ന്‌ 94ാം വയസില്‍ സിതാര ദേവി ലോകത്തോട്‌ വിട പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക