മലയാളി സ്‌കൂള്‍ അധ്യാപിക ഒമാനില്‍ വാഹനമിടിച്ച് മരിച്ചു
സേവ്യര്‍ കാവാലംPublished on 10 March, 2012
മസ്‌കറ്റ്: സീബ് ഇന്ത്യന്‍ സ്‌കൂളിലെ മലയാളം അധ്യാപിക കോഴിക്കോട് സ്വദേശി
മിനിമോള്‍ (43) റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. മൊബേലയിലെ
താമസ സ്ഥലത്തിനടത്തുവെച്ചാണ് അപകടം.
മൃതദേഹം സുല്‍ത്താന്‍ ഖ്വാബൂസ്
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടെയുണ്‌ടായിരുന്ന അധ്യാപിക നീമ
അപകടം കണ്‌ട് ബോധരഹിതയായി. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരുവര്‍ഷം മുമ്പ് മാത്രമാണ് സീബ് സ്‌കൂളില്‍ മലയാളം അധ്യാപികയായി ജോലിയില്‍
പ്രവേശിച്ചത്.
ഭര്‍ത്താവ് രാജന്‍ കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ്
കോളജ് കായികാധ്യാപകനാണ്. ഏക മകള്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല