Image

'ഇനിയും ഹിന്ദു ഉണര്‍ന്നില്ലെങ്കില്‍...... എന്റെ ഉള്ളിലെ രക്തം തിളക്കുന്നു; ആര്‍എസ്‌എസ്‌ സീക്രട്ട്‌ ഗ്രൂപ്പില്‍ മേജര്‍ രവി

Published on 08 November, 2017
 'ഇനിയും ഹിന്ദു ഉണര്‍ന്നില്ലെങ്കില്‍...... എന്റെ ഉള്ളിലെ രക്തം തിളക്കുന്നു; ആര്‍എസ്‌എസ്‌ സീക്രട്ട്‌ ഗ്രൂപ്പില്‍ മേജര്‍ രവി


തൃശൂര്‍ പാര്‍ഥ സാരഥി അമ്പലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെ ആര്‍എസ്‌എസ്‌ സീക്രട്ട്‌ ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം. ഹിന്ദു ഇനിയും ഉണരാന്‍ തയാറായില്ലെങ്കില്‍ ഇന്നവര്‍ നമ്മുടെ അമ്പലങ്ങളില്‍ കയറി, നാളെ നമ്മുടെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവിയുടെ ശബ്ദ സന്ദേശത്തെ അടിസ്ഥാനമാക്കി ദേശാഭിമാനി റിപ്പോര്‍ട്ട്‌ ചെയ്‌തു

രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന്‌ പറഞ്ഞാണ്‌ സന്ദേശം ആരംഭിക്കുന്നത്‌. ഒരു വര്‍ഷം മുന്‍പ്‌ ടിവി ചാനല്‍ അവതാരികയുടെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പണമെന്ന്‌ പറഞ്ഞതിന്‌ എല്ലാവരും കൂടെ തന്റെ നെഞ്ചത്ത്‌ പൊങ്കാലയിട്ടു. അന്ന്‌ ഒരു ഹിന്ദുവിന്റെയും രക്തം തിളയ്‌ക്കുന്നത്‌ കണ്ടില്ല.

ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. ഇതില്‍ നിന്നും ഒരു മോചനം നേടണമങ്കില്‍ ശക്തരായി മുന്നോട്ടു പോവുക. ഇനി എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും രവിയുടെ ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഒറ്റക്കൊരു പട്ടാളക്കാരന്റെ വീറും വാശിയും കൊണ്ടാണ്‌ അന്നത്‌ ചെയ്‌തത്‌. അത്‌ ചെയ്‌തതിന്‌ ഒരു പിന്തുണയും എനിക്ക്‌ ഇവിടെ നിന്നും കിട്ടിയില്ല. 

എന്നാല്‍, ഇപ്പോള്‍ എന്റെ ഉള്ളിലെ രക്തം തിളക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഞാന്‍ രാജേട്ടനെ വിളിച്ചതും സംസാസിരിച്ചതും. ഇനിയും ഇളകിയില്ലെങ്കില്‍ അമ്പലം വിട്ട്‌ അവര്‍ നിങ്ങളുടെ വീട്ടില്‍ കയറും. എന്റെ എന്നതല്ല നമ്മുടേതെന്ന്‌ വിചാരം എല്ലാവരും മുന്നോട്ട്‌ കൊണ്ടുവരണം. ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും രവി സന്ദേശത്തില്‍ പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക