Image

ഹലോ മലയാളം പ്രവര്‍ത്തനം ആരംഭിച്ചു

Published on 08 November, 2017
ഹലോ മലയാളം പ്രവര്‍ത്തനം ആരംഭിച്ചു
 മെല്‍ബണ്‍: സന്പൂര്‍ണ വിനോദ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കിയ പുതിയ റേഡിയോ 'ഹലോ മലയാളം’ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തില്‍ മെല്‍ബണിലെ കോക്കനട്ട് ലഗൂണ്‍ റസ്റ്റാറന്റില്‍ നടന്ന ചടങ്ങില്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറ പഴയകാല തലമുറയുടെ പിന്‍മുറക്കാരായതായി മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുവാന്‍ ഹലോ മലയാളത്തിന് ആകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ ഹലോ മലയാളത്തിന്റെ ലോഗോയും മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രകാശനം ചെയ്തു. 

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോയില്‍ വാര്‍ത്താ, പാട്ടുകള്‍, പാചകം, നറുമലരുകള്‍, വിശിഷ്ഠ വ്യക്തികള്‍, പൊടിക്കൈ, ഗോസിപ്പ്, ചര്‍ച്ചകള്‍, യുവ കാഹളം, എന്റെ ടൂര്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ ഹലോ മലയാളത്തിന്റെ പ്രത്യേകതയാണ്. ആപ് സ്‌റ്റോറില്‍ ഹലോ മലയാളം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഹലോ മലയാളത്തിന്റെ അവതാരകരും സംഘാടകരുമായ ശുഭാ ഭരത്, ടെക്‌നിക്കല്‍ മാനേജര്‍ മനോജ് എം.ആന്റണി, ജോസ് എം ജോര്‍ജ്, ബിനോയി പോള്‍, ജോജി കാഞ്ഞിരപിള്ളി , കിരണ്‍, ആന്‍സി, റിയാ സിജോഷ്, കുല്ലു പനേസര്‍, ബ്യൂള ബെന്നി, തേജോ സിബി, ഷിജി അരുണ്‍ എന്നിവരടങ്ങിയ ടീമാണ് നയിക്കുന്നത്.

കേരള ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ന്യൂസ് മാഗസിന്‍ എഡിറ്റര്‍ ജോര്‍ജ് തോമസ്, കുല്ലു പനേസര്‍ (സീരിയല്‍ ആര്‍ട്ടിസ്റ്റ്) ദീപ്തി നിര്‍മല, ശുഭ ഭരത് (ഹലോ മലയാളി) തന്പി ചെമ്മനം (മലയാളി അസോസിയേഷന്‍) ജയ്‌സണ്‍ മറ്റപ്പിള്ളി (ങങഎ), പ്രസാദ് ഫിലിപ്പ് (ലിബറല്‍ പാര്‍ട്ടി, ബിജു സ്‌കറിയ (ഛകഇഇ ഗ്ലോബല്‍ കമ്മറ്റി, ശ്രീകുമാര്‍ (കേരള ഹിന്ദു സൊസൈറ്റി, പ്രമുഖ എഴുത്തുകാരന്‍ കുശാഗ്രാ ഭട്‌നാഗര്‍), ജിജി മോന്‍കുഴിവേലി, ജോണി മറ്റം (തൂലിക) റജികുമാര്‍ (സംസ്‌കൃതി, ഗിരീഷ് പിള്ള (കേസി മലയാളി), നിക്‌സണ്‍ ചാക്കുണ്ണി , ജോണ്‍സണ്‍ (നോര്‍ത്ത് മലയാളി കമ്യൂണിറ്റി), ജോഷി ലോന്തിയില്‍ , ഫിന്നി മാത്യു , ജോജി കാഞ്ഞിരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക