Image

കെസിവൈഎല്‍ ഇറ്റലി റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു

Published on 08 November, 2017
കെസിവൈഎല്‍ ഇറ്റലി റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു
 
റോം: കെസിവൈഎല്‍ ഇറ്റലി റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 22ന് റോമിലെ ക്‌നാനായ കത്തോലിക്കാ ദേവലയത്തില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ പപ്പുവാന്യുഗിനിയായുടെയും സോളമന്‍ ദീപുകളുടെയും വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

തുടര്‍ന്നു നടന്ന ഗോഡ്‌സോണ്‍ കണ്‍ട്രി എവറോളിംഗ് ട്രോഫിക്കായുള്ള നടവിളി മത്സരത്തില്‍ സാന്ത ഒത്താവിയ, പയസ് ടെന്‍ത്, സെന്റ്‌മേരീസ് എന്നീ കൂടാരയോഗവാര്‍ഡുകള്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. തുടര്‍ന്നു കലാസന്ധ്യയും അരങ്ങേറി. 

കെസിവൈഎല്‍ ഇറ്റലി റീജണ്‍ പ്രസിഡന്റ് ലിബിന്‍ കുഞ്ഞുമോന്‍ കോന്നേത്ത് അധ്യക്ഷത വഹിച്ചു. കെസിവൈഎല്‍ ഇറ്റലി റീജണ്‍ ചാപ്ലിന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍, സാന്‍ പിയോ ക്യൂന്‍ദൊ കത്തോലിക്കാ ദേവാലയം വികാരി ഫാ.ഡൊനാത്തൊ, ഇറ്റാലിയന്‍ ക്‌നായ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് ഡൊമിനിക് കാവില്‍, റോം ക്‌നാനായ ആസോസിയേഷന്‍ സെക്രട്ടറി ഷിജൊ ടി. മൈക്കിള്‍, സെക്രട്ടറി ബിന്റെ രാജു പടിഞ്ഞാറേക്കുടിലില്‍, കെസിവൈഎല്‍ ഡയറക്ടേഴ്‌സ് ഷിബു തൊമസ് മാത്തൂര്‍, ടെസി ജോര്‍ജ് വാക്കയില്‍, ട്രഷര്‍ സ്‌റ്റെവിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. 

ഡയറക്ടര്‍മാരായ ഷിബു തോമസ് മാത്തൂര്‍, ടെസി ജോര്‍ജ് വാക്കയില്‍, പ്രസിഡന്റ് ലിബിന്‍ കുഞ്ഞുമോന്‍ കോനേത്ത്, വൈസ് പ്രസിഡന്റ് ജോബിന്‍ കുര്യാക്കോസ് കൊട്ടിയാനിക്കര, സെക്രട്ടറി ബിന്റോ രാജു പടിഞ്ഞാറേകുടിലില്‍, ജോയിന്‍ സെക്രട്ടറി ആന്‍മരിയ മാത്യു കുന്നംകുഴക്കല്‍, ട്രഷര്‍ സ്‌റ്റെവിന്‍ ബാബു കല്ലടയില്‍, കമ്മിറ്റി അംഗങ്ങളായ ഫിയോണ രാജു കിഴക്കേകാട്ടില്‍, ബിനോ ജോസഫ് തടത്തില്‍ പൊട്ടന്‍കുഴിയില്‍, എല്‍മ രാജു കിഴക്കേകാട്ടില്‍, ലിന്‍സണ്‍ ബേബി വള്ളിപ്പറന്പില്‍, സിജോ ജോസ് ഇടചേരല്‍, സാജു ജോസ് കാപ്പാറന്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക