Image

കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

Published on 08 November, 2017
കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു
 
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 39ാമത് വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് യൂണിറ്റ് സമ്മേളനങ്ങള്‍ ആരംഭിച്ചു. 

മംഗഫ് ഓഡിറ്റോയത്തില്‍ നടന്ന മംഗഫ് സെന്‍ട്രല്‍ യൂണിറ്റ് സമ്മേളനം ജനറല്‍ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. ടി.ആര്‍. സുധാകരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിറ്റ് കണ്‍വീനര്‍ സന്തോഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചക്ക് യൂണിറ്റ് കണ്‍വീനര്‍ സന്തോഷ് , കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ സജി എന്നിവര്‍ മറുപടി പറഞ്ഞു. ഫെഡറലിസത്തിനെതിരായ ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുക, സാംസ്‌കാരിക നായകര്‍ മൗനം വെടിയുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

മേഖല സെക്രട്ടറി ജിജോ ഡൊമാനിക് അവതരിപ്പിച്ച യൂണീറ്റ് വിഭജന റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിക്കുകയും യൂണിറ്റിനെ മംഗഫ് സെന്‍ട്രല്‍, മംഗഫ് ഈസ്റ്റ് എന്നീ രണ്ട് യൂണിറ്റുകളായി വിഭജിക്കുകയും ചെയ്തു. 

തുടര്‍ന്നു തെരഞ്ഞെടുപ്പില്‍ മംഗഫ് സെന്‍ട്രല്‍ യൂണിറ്റ് കണ്‍വീനറായി സന്തോഷിനെയും ജോയിന്റ് കണ്‍വീനര്‍മാരായി അനീഷ് ഇയ്യാനി, റിക്‌സണ്‍ മാഞ്ഞാലി എന്നിവരെയും മംഗഫ് ഈസ്റ്റ് യൂണിറ്റ് കണ്‍വീനറായി ബിജോയിയേയും ജോയിന്റ് കണ്‍വീനര്‍മാരായി രാജേഷ് മണ്ണൂര്‍, ജയചന്ദ്രന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീത് കരുണാകരന്‍, കേന്ദ്ര കമ്മിറ്റി അംഗം രവീന്ദ്രന്‍ പിള്ള, ഫഹാഹീല്‍ മേഖലാ പ്രസിഡന്റ് രഹീല്‍ കെ.മോഹന്‍ദാസ്, മേഖലാ കമ്മിറ്റി അംഗങ്ങളായ രജീഷ്, തോമസ്, അനൂപ് മങ്ങാട്ട്, മംഗഫ് ഈസ്റ്റ് കണ്‍വീനര്‍ ബിജോയ് എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക