Image

മസ്‌കറ്റില്‍ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം 10 ന്

Published on 08 November, 2017
മസ്‌കറ്റില്‍ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം 10 ന്
 
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം” നവംബര്‍ 10 ന് ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സയിറ്റില്‍ നടക്കും. പ്രശസ്ത എഴുത്തുകാരനും ജീവചരിത്ര രചനയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എ.വി.അനില്‍ കുമാറാണ് വിജ്ഞാനോത്സവം നയിക്കുന്നത്. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, ഒറ്റുകാരുടെ ചിരി, പ്രവാസികള്‍: ഭാഷയിലും ജീവിതത്തിലും തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

ഒമാനിലെ പത്തൊന്പത് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷവും നല്ല പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പത്രകുറിപ്പില്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ പോയവര്‍ക്ക് അന്നേ ദിവസം മല്‍സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മൂന്നു പേരടങ്ങുന്ന ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ ജൂണിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും പരിഗണിക്കപ്പെടും. വിവരങ്ങള്‍ക്ക്: 93397868.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക