Image

മലങ്കര ഗള്‍ഫ് മീറ്റ്: നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം

Published on 08 November, 2017
മലങ്കര ഗള്‍ഫ് മീറ്റ്: നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം
  മസ്‌കറ്റ്: റാസല്‍ ഖൈമയില്‍ ഡിസംബര്‍ ഒന്നിന് നടക്കുന്ന മലങ്കര ഗള്‍ഫ് മീറ്റ് 'പൊലിമ 2017' ല്‍ ഒമാനില്‍ നിന്ന് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ പതിനഞ്ചിനു മുന്‍പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഒമാന്‍ സീറോ മലങ്കര കൂട്ടായ്മ പ്രസിഡന്റ് ഡോ. ജോണ്‍ ഫിലിപ്‌സ് മാത്യു അറിയിച്ചു.

മസ്‌കറ്റില്‍ നിന്നും 48 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് നവംബര്‍ 30 ന് പുറപ്പെട്ട് ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ തിരിച്ചു വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പാസ്‌പോര്‍ട്ടിന്റെ കോപ്പി (വീസ പേജ് സഹിതം പാസ്‌പോര്‍ട്ട് 6 മാസത്തില്‍ കൂടുതല്‍ കാലാവധി ഉള്ളതായിരിക്കണം), ഫോട്ടോ, വീസ ചാര്‍ജ് എന്നിവ ബാബു മാത്യുവിനെ (മൊബൈല്‍ 99411674) ഏല്‍പ്പിക്കേണ്ടതാണ്. രേഖകള്‍ കൊടുക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്. യുഎഇ വീസ ഉള്ളവര്‍ക്കും സ്വയം വീസ ഓണ്‍ലൈനില്‍ കൂടി എടുത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപ്രകാരം ചെയ്യാവുന്നതാണ്. 

വിവരങ്ങള്‍ക്ക്: ജയിംസ് കെ.ജോര്‍ജ് 99428102, ബിജുമോന്‍ 99471300, ബാബു മാത്യു 99411674.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക