Image

ആദിയില്‍ പ്രണവ് ആലപിക്കുന്നത് ഇംഗ്ലീഷ് ഗാനം

Published on 08 November, 2017
ആദിയില്‍ പ്രണവ് ആലപിക്കുന്നത് ഇംഗ്ലീഷ് ഗാനം

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജീത്തു ജോസഫാണ് പ്രണവിന്റെ അരങ്ങേറ്റം ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രണവ് ഗാനവും ആലപിക്കുന്നു എന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു.

ഒരു സ്‌റ്റേജ് മ്യൂസീഷ്യന്‍ കൂടിയാണ് പ്രണവ് കഥാപാത്രം. ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്ന രംഗത്തിലെ ഇംഗ്ലീഷ് ട്രാക്കാണ് പ്രണവ് തന്നെ വരികളെഴുതി പാടുന്നത്. പ്രണവ് തന്നെയാണ് ഇത് ചെയ്യുന്നതിനുള്ള താല്‍പ്പര്യം തന്നോട് പറഞ്ഞതെന്ന് സംവിധായകന്‍ ജീത്തുജോസഫ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഈ രംഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് മുഴുവനായി പൂര്‍ത്തിയാക്കിയ ശേഷം പ്രണവിനെ കൊണ്ട് പാടിച്ച് റെക്കോഡ് ചെയ്യുന്നതിനായി സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ കാത്തിരിക്കുകയാണെന്നും ജീത്തു വ്യക്തമാക്കി. അടുത്തയാഴ്ച ചിത്രം പാക്കപ്പ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക