Image

സ്‌ത്രീകള്‍ക്ക്‌ സാമൂഹിക നീതി നിഷേധം: നവോദയ മഹിളാസംഘം സെമിനാര്‍ നടത്തി

Published on 10 March, 2012
സ്‌ത്രീകള്‍ക്ക്‌ സാമൂഹിക നീതി നിഷേധം: നവോദയ മഹിളാസംഘം സെമിനാര്‍ നടത്തി
റിയാദ്‌: വനിതാ ദിനാചരണ ദിനാചരണത്തിന്റേയും അവകാശ പോരാട്ടങ്ങളുടേയും ചരിത്രം നൂറ്റാണ്‌ട്‌ പിന്നിട്ടിട്ടും സ്‌ത്രീകള്‍ഇപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുവെന്ന്‌ മഹിളാദിനോത്തടനുബന്ധിച്ച്‌ റിയാദ്‌ നവോദയ മഹിളാസംഘം സംഘടിപ്പിച്ച സ്‌ത്രീകളും തൊഴില്‍ പ്രശ്‌നങ്ങളും എന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

തൊഴില്‍ മേഖലകളില്‍ അധിക സമയം ജോലിയും കുറഞ്ഞ വേതനവുമാണ്‌ സ്‌ത്രീകള്‍ക്ക്‌ ലഭിക്കുന്നത്‌. നഴ്‌സിംഗ്‌ മേഖലകളില്‍ സ്‌ത്രീ വലിയ തോതില്‍ ചൂഷണ ണത്തിന്‌ ഇരയാവുന്നുണ്‌ട്‌. ട്രെയിന്‍ യാത്രകളില്‍ മാത്രമല്ല ബസ്‌ യാത്രകളില്‍പോലും സ്‌ത്രീകളും വിദ്യാര്‍ഥിനികളും സുരക്ഷിതരല്ലെന്നതാണ്‌ യാഥാര്‍ഥ്യം. അധികാരത്തില്‍ നിന്ന്‌ അവളെ അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ്‌ 44 ശതമാനം വനിത സംവരണ നിയമം ഇപ്പോഴും ലോക്‌സഭയില്‍ ഫ്രീസറില്‍ ഉറങ്ങുന്നതിന്‌ കാരണം.

അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കല്ല, മറിച്ച്‌ സ്‌ത്രീയെ കമ്പോളത്തിലേക്കാണ്‌ പുതിയ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂട്ടി കൊണ്‌ടുപോകുന്നത്‌. ഇതിനെതിരെ ശക്‌തമായ പ്രതിരോധ നിര തീര്‍ക്കാനും സ്വയം രാഷ്‌ട്രീയ ശക്‌തിയാര്‍ജിക്കാ ാനും സ്‌ത്രീകള്‍ക്ക്‌ കഴിയണമെന്ന്‌ സെമിനാര്‍ ഓര്‍മ്മിപ്പിച്ചു.

മഹാത്‌മാ സ്‌കൂള്‍ വൈസ്‌ പ്രിന്‍സിപ്പല്‍ ഡൈസമ്മ മുകുന്ദന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സെമിനാറില്‍ കമറുന്നിസ അഹമ്മദ്‌ പ്രബന്‌ധം അവതരിപ്പിച്ചു.

സംസ്‌ഥാന വനിതാ കമ്മീഷന്‌ ജില്ലാ ഘടകങ്ങള്‍ ഉണ്‌ടാകുക, സ്‌ത്രീകളുടെ സേവന സേവനത്തിനായി പഞ്ചായത്തുകളില്‍ വനിതാ സെല്ലുകള്‍ ആരംഭിക്കുക, പ്രാഥമിക സൗകര്യങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സെമിനാര്‍ മുന്നോട്ട്‌ വച്ചു. ലോകസഭയില്‍ 44 ശതമാനം സ്‌ത്രീ സംവരണ നിയമം എത്രയും വേഗം നടപ്പാക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.

മാനം ഇസ്‌ലാമില്‍ സ്‌ത്രീകള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന സ്‌ഥാനത്തെ കുറിച്ച്‌ സുബൈദ സലീം, ആമിന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. നവോദയ മഹിളാസംഘം ചെയര്‍പേഴ്‌സണ്‍ റാഹില കഫൂര്‍ അധ്യക്ഷത വഹിച്ചു.

ആനി ടീച്ചര്‍, നാന്‍സി വര്‍ഗീസ്‌, ഷീബാ രാജുഫിലിപ്പ്‌, എ. സബീന, എം. സാലി സാലി, ഷക്കീലാ വഹാബ്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സാഹിത്യകാരി സബീനാ എം സാലിയെ നവോദയ മഹിളാസംഘം ആദരിച്ചു. സംഘടനയുടെ ഉപഹാരം ബിന്ദു രാജേന്ദ്രന്‍ സബീനാ എം സാലിക്ക്‌ നല്‍കി.

പ്രവാസ ജീവിതത്തിന്‌ വിരമമിട്ട്‌ നാട്ടിലേക്ക്‌ മടങ്ങുന്ന സമീറാ ഫിറോസിന്‌ ഉപഹാരം നജ്‌മ പൂക്കോയ തങ്ങള്‍ കൈമാറി. നവോദയ മഹിളാസംഘം ചെയര്‍പേഴ്‌സന്‍ റാഹില കഫൂര്‍ അധ്യക്ഷത വഹിച്ചു. ഷീബാ പ്രദീപന്‍ സ്വാഗതവും സമീറാ ഫിറോസ്‌ നന്ദിയും പറഞ്ഞു.
സ്‌ത്രീകള്‍ക്ക്‌ സാമൂഹിക നീതി നിഷേധം: നവോദയ മഹിളാസംഘം സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക