Image

മതസംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നതിനു അമേരിക്ക ഗ്രാന്റ് നല്‍കുന്നു

Published on 08 November, 2017
മതസംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നതിനു അമേരിക്ക ഗ്രാന്റ് നല്‍കുന്നു
മതസംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നതിനു ഇന്ത്യയിലെയും ശ്രീലങ്കയിലെയും എന്‍.ജി.ഒ.കള്‍ക്ക് അമേരിക്ക 3.25കോടി രൂപ വീതം നല്‍കും.
സമുദായങ്ങള്‍ക്കിടയില്‍ പരിവര്‍ത്തന പരിപാടികള്‍ നടപ്പാക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരായിരിക്കണം ഗ്രാന്റിനായി അപേക്ഷിക്കുന്ന എന്‍ജിഒകളെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റിനൊപ്പം ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമണ്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍ ചേര്‍ന്നാണ് ഗ്രാന്റ് നല്‍കുക. 
പൊതുസമൂഹത്തെ അവരുടെ അവകാശങ്ങളെകുറിച്ച് ബോധവത്കരിക്കുകയും പത്രപ്രവര്‍ത്തകര്‍ക്ക് നിയമസംരക്ഷണം നല്‍കുകയും വേണം.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍,പാകിസ്താന്‍, താജിക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്ബെകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ എന്‍ജിഒകള്‍ക്ക് നിലവില്‍ അമേരിക്ക ഗ്രാന്റ് നല്‍കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക