Image

അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സ്വന്തം നഗ്ന ഫോട്ടോ അയക്കാന്‍ ഫെയ്സ്ബുക്ക് നിര്‍ദേശം

Published on 08 November, 2017
അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സ്വന്തം നഗ്ന ഫോട്ടോ അയക്കാന്‍ ഫെയ്സ്ബുക്ക് നിര്‍ദേശം
അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സ്വന്തം നഗ്ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി തങ്ങള്‍ക്ക് അയക്കാന്‍ ഫെയ്സ്ബുക്ക് നിര്‍ദേശം. ഇതിലൂടെ ഫെയ്സ്ബുക്കിന് ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതമില്ലാതെ വ്യക്തിയുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.
മുന്‍ കമിതാക്കളും മറ്റ് സുഹൃത്തുക്കളും ബന്ധം വഷളാകുമ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പ്രതികാരത്തോടെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിപ്പിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് ഫെയ്സ്ബുക്കിന്റെ കണ്ടെത്തല്‍.
പുതിയ തന്ത്രം എല്ലാവര്‍ക്കും പ്രയോഗികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്സ്ബുക്ക്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക