Image

സ്മൃതി താളം (കവിത: ബിന്ദു ടിജി)

Published on 08 November, 2017
സ്മൃതി താളം (കവിത: ബിന്ദു ടിജി)
തുലാമാസ രാവിന്
പ്രാണനുരുക്കുന്ന ഗന്ധം
തമസ്സു പാര്‍ക്കുന്ന മുറിയിലേക്ക്
തുളച്ചു കയറുന്ന വെളിച്ചം
കറുത്ത് കനത്ത കാടുകളെ
വിറപ്പിക്കുന്ന മുഴക്കം
മരിച്ച ഹൃദയത്തെ
അലമുറ യിട്ടുണര്‍ത്തുന്ന
രഹസ്യ താളം

തുലാമാസ മഴയ്ക്ക്
നിന്‍റെ കണ്ണീരിന്‍റെ മിനുപ്പ്
മുറ്റത്തു തീര്‍ത്തു
തെളിനീര്‍പൊയ്ക
കവിളില്‍ ആമ്പല്‍ പൂവ്
കണ്ണ് ചിമ്മാതെ നോക്കി നില്‍ക്കുമ്പോള്‍
എന്നെ ഉമ്മ വെയ്ക്കുന്ന
മീന്‍കുഞ്ഞുങ്ങള്‍

ബിന്ദു ടിജി
916 705 8568
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക