Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബാഗേജുകളില്‍ നിന്നു സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു

Published on 09 November, 2017
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബാഗേജുകളില്‍ നിന്നു സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു
നെടുമ്പാശേരി: ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ മുണ്ടക്കയം സ്വദേശി ചാക്കോ കുര്യന്‍-ഏലിക്കുട്ടി ദന്‍പതികളുടെ നാല് ബാഗേജുകളില്‍ നിന്നു സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.

മൊബൈല്‍ ഫോണുകള്‍, കാമറകള്‍, 13 ബോട്ടില്‍ പെര്‍ഫ്യൂം, അഞ്ച് വാച്ചുകള്‍, മാഗി ലൈറ്റുകള്‍, ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍, ഡയബറ്റിക്കിറ്റ്, നാല് ലേഡീസ് ബാഗുകള്‍ തുടങ്ങിയവനഷ്ടപ്പെട്ടു. പുലര്‍ച്ചെ 2.20 നണു നെടുമ്പാശേരിയിലെത്തിയത്. 

ബാഗേജുകള്‍ പരിശോധിക്കുന്നതിനു പതിവിലും കൂടുതല്‍ സമയമെടുത്തതായി ഇവര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ ബാഗേജ് കൈപ്പറ്റുന്ന സമയത്ത് ഒരു ജീവനക്കാരി രണ്ട് പ്രാവശ്യം ഇവ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഫ്‌ലാറ്റിലെത്തി തുറന്നു നോക്കിയപ്പോഴാണ് മോഷണം വ്യക്തമായത്.

തുടര്‍ന്ന് രാവിലെ എട്ടോടെ വിമാനത്താവളത്തിലെത്തി പരാതി സമര്‍പ്പിച്ചപ്പോള്‍ വിമാനത്താവളത്തില്‍ വച്ചുതുറന്നു നോക്കി പരാതി നല്‍കാതിരുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചു ഖത്തര്‍ എയര്‍വേയ്‌സ്ഒഴിഞ്ഞുമാറിയത്രെ. താഴിട്ട് പൂട്ടരുതെന്നു് ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ദേശിച്ചതിനാല്‍ പ്ലാസ്റ്റിക് കൊണ്ടു ഭദ്രമായി പൊതിയുകയായിരുന്നു. നെടുമ്പാശേരി പോലീസിലും ടെര്‍മിനല്‍ മാനേജര്‍ക്കും പരാതി നല്‍കി.

വിമാനത്താവളത്തിലെ സിസി ടിവി കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു നെടുമ്പാശേരി പോലീസ് പറഞ്ഞു. 44 വര്‍ഷമായി അമേരിക്കയില്‍ താമസിച്ചുവരുന്ന തങ്ങള്‍ എല്ലാവര്‍ഷവും നാട്ടിലെത്താറുണ്ടെന്നും ഇതുവരെ ഇത്തരത്തില്‍ ഒരനുഭവമുണ്ടായിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു. ഫൊക്കാന നേതാവാണു ചാക്കോ കുര്യന്‍

see also
Join WhatsApp News
ഗുരുജി 2017-11-09 06:51:51
ഒരാൾക്ക് ഒരു വച്ച്, ഒരു പെർഫ്യൂം, ഒരു ലേഡീസ് ബാഗ്, ഒരു മോബിൽ ഫോൺ എന്ന കണക്കിന് പോരെ? എന്തനാണ് ഇത്രയും എണ്ണവുമായി നാട്ടിൽ പോകുന്നത് ? അവിടെ കച്ചവടം വല്ലതുമുണ്ടോ ? എടുത്തുവൻ വിചാരിച്ചുകാണും അത് അവർക്ക് വേണ്ടി വാങ്ങി കൊണ്ടു ചെന്നതാണെന്ന് . എന്തായാലും നാല്പത്തി നാല് വര്ഷം അമേരിക്കയിൽ താമസിച്ച നിങ്ങൾ എന്തിനാണ് ഇത്രയും സാധനങ്ങൾ ഒരുമിച്ചു കൊണ്ടുപോകുന്നത് ? എനിക്ക് ഇതിന്റെ പിന്നിലെ യുക്തി മനസിലാകുന്നില്ല -എല്ലാവര്ക്കും ഇതൊരു പാഠമായിരിക്കട്ടെ അച്ചായന്മാരെ !

Observer 2017-11-09 09:17:09

ചിത്രത്തിന് ഒരു തലവാചകം 

ഭർത്താവ്;  -ഞാൻ അന്നേരമേ നിന്നോട് പറഞ്ഞതാ ഇതെല്ലം കെട്ടിപ്പെറുക്കി പോരണ്ടാ എന്ന്. ആരോട് പറയാനാ ആര് കേൾക്കാന. ഇപ്പോൾ സഹിച്ചോ എനിക്കിതിലൊന്നും പങ്കില്ല

ഭാര്യ _ പുരുഷന്മാർക്ക് അല്ലെങ്കിലും സ്ത്രീകളെ ഒട്ടും മനസിലാകത്തില്ല. അവർക്ക് ഒരു മുണ്ടും ജൂബായും കയ്യിൽ ബ്രേസ്‌ലെറ്റും മതിയല്ലോ അങ്ങനെയാണോ സ്ത്രീകൾ. അച്ചായാ പള്ളിയിൽ പോകുമ്പോൾ സാരിക്ക് മാച്ച് ചെയ്യുന്ന ബാഗ്, വച്ച്, ഫോൺ ഇതെല്ലാം വേണ്ടേ? അല്ലെങ്കിൽ ആൾക്കാർ എന്തു പറയും. നാൽപ്പത് വർഷം അമേരിക്കയിൽ ജീവിച്ചവരെക്കാൾ ഫാഷനാ നാട്ടിലുള്ളവർക്ക്.  ഓരോത്തർക്ക് മാച്ചിങ് കാറു വരെയുണ്ട്. നിങ്ങൾ ആണുങ്ങൾക്ക് ഇതൊന്നും മനസിലാകില്ല.


Body Language Analyst 2017-11-09 11:48:34

നല്ല ചിത്ര വിവരണം. ശരീരഭാഷ അനുസരിച്ച് കൈകെട്ടി നിൽക്കുന്നത് -"എനിക്കിതിൽ യാതൊരു പങ്കുമില്ല" എന്നർത്ഥത്തിലാണ്

Body Language Analyst

Kirukkan Vinod 2017-11-09 12:56:00
Sorry....Kerala thieves did not know or heard about FOKANA leader!
Pastor John Samuel 2017-11-09 13:41:19
Same thing happened to a friend of mine in Nedumbaserry, he went by Emirates. 2 pavan mala, 1 ring, 1 minnu [thali]  was stolen from the carryon bag. The gold was for his son's marriage.
John NY 2017-11-09 13:51:21
My samsonite box was poked open, i had 8 bottles of different Liquor. All was gone, It might have happened in Dubai. When the plain was changed i had to go the luggage area and identify my luggage, then it was in tact. I think Malayalees working in Dubai airport opened it. My name & Kottayam address was on the box. Customs in Kochi did not open my luggage, so i did not open it at the airport. When came home, my brothers and inlawas were together to open and enjoy the bottles, but all gone, all gone.
John Joseph 2017-11-09 16:56:48
It happened to my friend also last year
They lost gifts worth nearly $ 2000 
Johnny Walker 2017-11-09 21:30:45
ഒരു തവണ ഞാൻ 8 കുപ്പി കള്ളുമായി പോയപ്പോൾ അതുമുഴുവൻ അവര് അടിച്ചുമാറ്റി . കഴിഞ്ഞപ്രാവശ്യം കൊച്ചി എയർപോർട്ടിൽ എത്തുന്നതിനു മുൻപ് ശരിക്കടിച്ചു . അവസാനം അവര് എന്നെയും എന്റെ സാധനങ്ങളൂം എല്ലാം എടുത്തുകൊണ്ടുപോയി പുറത്തു വച്ചു എന്നോടാ കളി - 
Airport Manager 2017-11-09 21:34:43
ഞങ്ങൾ വളരെ ശ്രദ്ധിക്കുന്നുണ്ടല്ലോ അതുകൊണ്ടല്ലേ നിങ്ങളുടെ സാധനങ്ങൾ കാണാതെ പോകുന്നുത് റജി കയ്യാലെ ? ഞങ്ങളും ജീവിച്ചുപോട്ടെ സാറുമാരെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക