Image

ഫഹദിനൊപ്പം അഭിനയം ഈസിയെന്ന് റീമ

Published on 10 March, 2012
ഫഹദിനൊപ്പം അഭിനയം ഈസിയെന്ന് റീമ
യുവനടി റീമാ കല്ലിങ്കലിന് പ്രമുഖ സംവിധായകന്‍ ഫാസിലിന്റെ പുത്രന്‍ ഫഹദുമായി പ്രണയമോ? പ്രത്യക്ഷത്തില്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമാണെങ്കിലും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ കുശുകുശുക്കുന്നത്. 

സംഭവം സത്യമാണെങ്കിലും അല്ലെങ്കിലും റീമയ്ക്ക് ഫഹദിനെ പുകഴ്ത്താന്‍ നൂറു നാവാണെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അഭിനയിക്കുമ്പോഴും സെറ്റില്‍ വെറുതെ സംസാരിച്ചിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്കിടയില്‍ മികച്ചൊരു കെമിസ്ട്രിയുണെ്ടന്ന കാര്യം റീമ തന്നെയാണ് ഈയിടെ വെളിപ്പെടുത്തിയത്. ആ കെമിസ്ട്രി മൂലം ഫഹദിനൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയം അനായാസമാണെന്നും റീമ പറയുന്നു. കൂടാതെ പല കാര്യങ്ങളോടുമുള്ള സമീപനവും അഭിപ്രായവും പ്രതികരണവും പോലും തങ്ങള്‍ക്കിടയില്‍ സമാനമാണെന്നും റീമ വിലയിരുത്തുന്നു. 

ഇരുവരുമിപ്പോള്‍ ആഷിക് അബുവിന്റെ '22 ഫീമെയില്‍ കോട്ടയ'ത്തില്‍ അഭിനയിച്ചു വരികയാണ്. ഇത് രണ്ടാം തവണയാണ് റീമ ഫഹദിനൊപ്പം ജോഡി ചേരുന്നത്. മുന്‍പ് രഞ്ജിത്തും മലയാളത്തിലെ മറ്റു ചില പ്രമുഖ സംവിധായകരും ചേര്‍ന്നൊരുക്കിയ പത്തു ഹ്രസ്വ ചിത്രങ്ങള്‍ ചേര്‍ന്ന 'കേരള കഫേ'യിലെ 'മൃത്യുഞ്ജയ'ത്തിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചത്.

ഫഹദിനൊപ്പം അഭിനയം ഈസിയെന്ന് റീമ ഫഹദിനൊപ്പം അഭിനയം ഈസിയെന്ന് റീമ ഫഹദിനൊപ്പം അഭിനയം ഈസിയെന്ന് റീമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക