Image

ജയാ ടിവിയുടെ ഓഫീസില്‍ റെയ്‌ഡ്‌

Published on 09 November, 2017
ജയാ ടിവിയുടെ ഓഫീസില്‍ റെയ്‌ഡ്‌


ചെന്നൈ: എഐഎഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്‌ഡ്‌. ആദായനികുതി തട്ടിപ്പ്‌ നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ്‌ റെയ്‌ഡ്‌ വ്യാഴാഴ്‌ച രാവിലെ ആറുമണിയോടെയാണ്‌ ആദായനികുതി വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസില്‍ റെയ്‌ഡ്‌ നടത്തിയത്‌.

കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ശശികലയുടെ മരുമകന്‍ വിവേക്‌ നാരായണന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തുന്നുണ്ട്‌. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക