Image

പാര്‍ട്ടിക്കിടെ എടുത്ത ഫോട്ടോ ദീപികയ്‌ക്ക്‌ പുലിവാലാകുന്നു

Published on 09 November, 2017
   പാര്‍ട്ടിക്കിടെ എടുത്ത ഫോട്ടോ ദീപികയ്‌ക്ക്‌ പുലിവാലാകുന്നു

പത്മാവതിയുടെ ട്രയിലര്‍ ഹിറ്റായതോടെ നായിക ദീപിക പദുക്കോണ്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ താരത്തിന്റേതായി പുറത്തു വന്ന ചിത്രവും അതിന്റെ പിന്നാമ്പുറക്കഥകളുമാണ്‌ ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. 

പത്മാവതി റിലീസാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ദീപികയുടെ ഗെറ്റപ്പ്‌ ഏതു രീതിയിലായിരിക്കും എന്ന്‌ എല്ലാവരും ഏറെക്കുറെ ഊഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കിടെ എടുത്ത ദീപികയുടെ ഫോട്ടോ കണ്ട്‌ പല വി പ്രചരണങ്ങളാണ്‌ ഇപ്പോള്‍ പുറത്തു വരുന്നത്‌.ഈ ചിത്രം ദീപികയ്‌ക്ക്‌ അല്‍പം തലവേദനയുണ്ടാക്കുമെന്നു പറയാതെ വയ്യ. 

പാര്‍ട്ടിക്കിടെ ആ ചിത്രമെടുക്കുമ്പോള്‍ ഇത്‌ വലിയ പുലിവാലാകുമെന്നൊന്നും ദീപിക പ്രതീക്ഷിച്ചു കാണില്ല. ട്രെയിലര്‍ ഹിറ്റായ സന്തോഷം മറച്ചു വയ്‌ക്കാതെ രണ്‍ബീറിന്റ കസിന്‍സായ അര്‍മാര്‍ ജെയിനും ആദര്‍ ജെയിനുമൊപ്പം ദീപിക എടുത്ത ഫോട്ടോയാണ്‌ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്‌. 

ചിത്രത്തില്‍ താരത്തെ കണ്ടാല്‍ കുടിച്ചു ലക്കു കെട്ട പോലെ തോന്നും എന്നാണ്‌ എല്ലാവരുടേയും അഭിപ്രായം. ചിത്രം വള്‍ഗറായി തോന്നുന്നുവെന്നും രണ്‍ബീറുമായുള്ള പ്രണയം തകര്‍ന്നതിന്റ സങ്കടം ഇതുവരെ ദീപികക്ക്‌ വിട്ടു പോയിട്ടില്ലേയെന്നും ഒറ്റനോട്ടത്തില്‍ തന്നെ താരം കുടിച്ചു ബോധമില്ലാതെയാണ്‌ നില്‍ക്കുന്നതെന്ന്‌ മനസിലാകുമെന്നുമൊക്കെയാണ്‌ കമന്റകള്‍ വരുന്നത്‌. 

എന്നാല്‍ കുടിക്കുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതുമെല്ലാം ദീപികയുടെ വ്യക്തിപരമായ കാര്യങ്ങളല്ലേയെന്ന്‌ മറ്റു ചിലരും കമന്റ്‌ പറയുന്നുണ്ട്‌. 
ദീപിക തന്നെയാണ്‌ പാര്‍ട്ടി സംഘടിപ്പിച്ചത്‌. ഷാറൂഖ്‌ കാന്‍, ഗൗരി ഖാന്‍, അഭിഷേക്‌ ബച്ചന്‍, സാറാ അലി ഖാന്‍, കരണ്‍ ജോഹര്‍, രണ്‍വീര്‍ സിങ്ങ്‌, മനീഷ്‌ മല്‍ഹോത്ര എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 





























































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക