Image

ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും(ഭാഗം: 3)-ഡോ.ഏ.കെ.ബി.പിള്ള

ഡോ.ഏ.കെ.ബി.പിള്ള Published on 09 November, 2017
ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും(ഭാഗം: 3)-ഡോ.ഏ.കെ.ബി.പിള്ള
മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും സാര്‍വദേശീയമായ ഉല്‍ഗ്രഥനം
സാര്‍വ ദേശീയമായി തന്നെ, മലയാള ഭാഷ ഒന്നാണ്. കേരളത്തില്‍ തന്നെ വ്യാപകമായിട്ടുള്ള പ്രാദേശീകമായ അന്തരങ്ങള്‍ക്കൊപ്പം സാര്‍വദേശീയമായ അന്തരങ്ങളും അംഗീകരികരിയ്ക്കപ്പെടണം. എല്ലായിടത്തും എഴുത്തുഭാഷ ഒന്നാണ്. - ഈ കാര്യത്തില്‍ ഒരു മാതൃകയാണ്.

എന്നാല്‍ അമേരിയ്ക്കന്‍ മലയാള സാഹിത്യവും, കേരളത്തിലെ മലയാള സാഹിത്യവും തമ്മിലുള്ള ഉല്‍ഗ്രഥനം ഒരാവശ്യമായി തീര്‍ന്നിരിക്കുന്നു. മുന്‍ പതിവുപോലെ കേരളത്തില്‍ നിന്ന്, ശ്രീ.പി.എഫ്.മാത്യൂസിനേയും, ശ്രീമതി പി. വത്സലയേയും അതിഥികളായി സ്വീകരിച്ചതിന് മേല്‍പറഞ്ഞ ഉല്‍ഗ്രഥനത്തിനു കേരളത്തില്‍ നിന്നു വരുത്തുന്ന അതിഥികള്‍ക്ക് ഒരു പങ്ക് വേണമെന്നും നാം വ്യവഹരിയ്ക്കണം. ലാന, കേരളത്തില്‍ നടത്തുന്ന സമ്മേളനങ്ങളിലും, 'ഉല്‍ഗ്രഥനം' ഒരു പ്രധാന ലക്ഷ്യമായിരിയ്ക്കണം.

കേരളത്തില്‍ നിന്നുള്ള ഒരു മലയാളം കൃതിയും 'ലാന' പാരിതോഷികം നല്‍കിയത് ഉചിതമായി. എന്റെ അഭിപ്രായം അടുത്ത കണ്‍വന്‍ഷന്‍ മുതല്‍, കവിത, കഥ, നോവല്‍, ഉപന്യാസം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഉള്ള ഉത്തമമായ കൃതികള്‍ക്കും 'ലാന' പുരസ്‌ക്കാരങ്ങള്‍ നല്‍കാന്‍ ശ്രമിയ്ക്കണമെന്നാണ്. 'ഉല്‍ഗ്രഥന' ത്തിനും ഇതു സഹായിയ്ക്കും. ഇത് ധനപരമായ ഒരു പ്രശ്‌നം കൂടി ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സാഹിത്യകാര•ാരുടെ മുഖ്യതാവളമായ 'ഈ മലയാളി' യുടെ വാര്‍ഷിക പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തിയതും ഉചിതമായി. ശ്രീ. തൊടുപുഴ ശങ്കറിന്റെ കവിതാസമാഹാരങ്ങള്‍, എനിയ്ക്കു പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍, ശ്രീ.ജോര്‍ജ്ജു ജോസഫിനോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഇത്തരം നടപടികള്‍ ഭാവി സമ്മേളനങ്ങളില്‍ ലോകമാകെയുള്ള മലയാള സാഹിത്യകാര•ാര്‍ വരുന്നതിന് പ്രചോദനം നല്‍കും.

ച്യുതിയ്‌ക്കെതിരെ പുനഃസൃഷ്ടിയുടെ സാഹിത്യം
ശ്രീ.പി.എഫ്.മാത്യുവിന്റെ പ്രസംഗങ്ങളില്‍, കേരളത്തില്‍ വ്യാപകമായിട്ടുള്ള മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ച്യുതിയെ വിശദീകരിച്ചു. ച്യുതി അമേരിയ്ക്കയിലും, അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിലും രൂക്ഷമായിതീരുന്നു. ഈ ച്യുതിയുടെ വേരുകള്‍, സാമ്രാജ്യത്വത്തില്‍ തുടങ്ങി, ലോക മുതലാളിത്വത്തില്‍ വ്യാപരിച്ചുകൊണ്ടിരിയ്ക്കുന്ന മാത്സര്യതയുടേയും സ്വാര്‍ത്ഥതയുടേയും ഭൗതികത്വത്തിന്റേയും ഫലമാണ്. അതിമഹാനായ പോപ്പ് ഫ്രാന്‍സിസ്, ഈ കാര്യം, ധൈര്യപൂര്‍വ്വം ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലൊ. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിയ്ക്കുക. പ്രത്യേകം പറഞ്ഞുകൊള്ളട്ടെ, 'ലോക മുതലാളിത്വം' എന്നു ഞാന്‍ പറയുമ്പോള്‍ ഒരു തൊഴില്‍ എന്ന നിലയ്ക്ക് പ്രാദേശികമായി ചെയ്യുന്ന സ്വതന്ത്രവ്യവസായ- വ്യാപാരശ്രമങ്ങളെ ഞാന്‍ ഉള്‍പ്പെടുത്തുന്നില്ല. മനുഷ്യ സ്വാതന്ത്ര്യ പ്രവര്‍ത്തനത്തിന്, അവയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.-സാമൂഹ്യ ചൂഷണരഹിതമായ രീതികളില്‍, മാത്സര്യവും കുത്തകയും ഒഴിവാക്കി, സഹകരണണാടിസ്ഥാനത്തില്‍, സാര്‍വദേശീയമായിതന്നെ വ്യവസായ-വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ഈ കാര്യങ്ങളില്‍ ടരമറശിമ്ശമ യിലെ രാഷ്ട്രങ്ങള്‍ ചില പാഠങ്ങള്‍ നല്‍കുന്നു.

മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പുതന്നെ പ്രശ്‌നമായിരിയ്ക്കുന്ന ഈ കാലത്ത്, സാഹിത്യകാരന്റെ ലക്ഷ്യം പ്രകൃതി-സാമൂഹ്യ-സംസ്‌കാര പുനഃസൃഷ്ടിയാണ്. അതിന് ആവശ്യമായ പ്രബുദ്ധതയിലേക്കും കര്‍മ്മപരതയിലേക്കും സാഹിത്യസൃഷ്ടികള്‍ ഉണ്ടാകണം.(ഈ ലേഖകന്റെ, 'ലാനേയം', 2017  ലേഖനം വായിയ്ക്കുക.)

ലാന സമ്മേളനത്തില്‍ വിട്ടുപോയ ചില വിഭാഗങ്ങള്‍
അമേരിയ്ക്കന്‍ മലയാള സാഹിത്യത്തില്‍ പ്രമുഖമായി വരുന്ന, ഫലിത സാഹിത്യവും, സഞ്ചാര സാഹിത്യവും ഭാവി സമ്മേളനങ്ങളില്‍ ഉള്‍പ്പെടുത്തണം. ശ്രീ.രാജു മൈലപ്രയുടേയും, ശ്രീ.ജോര്‍ജ് തുമ്പയിലിന്റേയും ഗ്രാമങ്ങള്‍ക്ക് അനുമോദനം. മറ്റൊരു രംഗമാണ്, 'സാഹിത്യവും സിനിമയും' ശ്രീ.തമ്പി ആന്റണി, ശ്രീ.ജയന്‍ കെ.സി., ശ്രീ നിഷാന്ത് നായര്‍ തുടങ്ങിയവര്‍ ഈ രംഗത്തു പ്രവര്‍ത്തിയ്ക്കുന്നു. ഡോക്യുമെന്ററി ഒരു പ്രധാന പ്രസ്ഥാനമാകുന്നു. അവയുടെ പ്രദര്‍ശനം സമ്മേളനങ്ങളില്‍ ഉള്‍പ്പെടുത്തണം. കേരളത്തില്‍ ശ്രീ.വരാഹം സോമന്റെ പി. ഭാസ്‌ക്കരനെപറ്റിയും, പി.എന്‍.പണിയ്ക്കരേയും പറ്റിയുള്ള ഡോക്കുമെന്ററികള്‍ പ്രാധാന്യം തേടിയിട്ടുണ്ട്. കൂടാതെ അദ്ദേഹം, അമേരിയ്ക്കന്‍ മലയാളികളുടെ ജീവിതത്തെപറ്റി തയ്യാറാക്കിയ 'ടെലിഫിലിം' ദൂരദര്‍ശനില്‍ വളരെ കാലം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

ലാന സമ്മേളനത്തിന്റെ പിന്നണിപണിയാളുകള്‍

ഈ ലേഖനം, അവര്‍ക്കു സമര്‍പ്പിയ്ക്കുന്നു.
ജനറല്‍ സെക്രട്ടറി ശ്രീ.ജെ.മാത്യൂസിന്റെ നേതൃത്വത്തില്‍ കഠിനാധ്വാനം ചെയ്ത കമ്മിറ്റി- പ്രത്യേകിച്ച്, ശ്രീമതി നിര്‍മ്മല ജോസഫ്, ശ്രീ.സന്തോഷ് പാല, ഡോ.നന്ദകുമാര്‍ എന്നിവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍.

ശ്രീ.ജെ.മാത്യൂസ്, സൗമ്യതകൊണ്ടും സ്ഥായീഭാവം കൊണ്ടും ആര്‍ക്കും പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ സംഘടനാപാടവവും കര്‍മ്മപരതയും കൊണ്ടുള്ള നേതൃത്വമാണ്, 'ലാന' സമ്മേളനം, മേല്‍പറഞ്ഞ നേട്ടങ്ങളോടുകൂടി, വിജയിച്ചത്. അദ്ദേഹം 'ജനനി' മാസികയുടെ മുഖ്യപത്രാധിപരും, 'ഗുരുകുലം' സ്‌ക്കൂളിന്റെ സ്ഥാപകനും ആകുന്നു. 'ജനനി'യില്‍ പ്രസിദ്ധീകരിച്ച മുഖ്യപ്രസംഗങ്ങളുടെ സമാഹാരം, ഈയിടെ പ്രസിദ്ധീകരിച്ചത്, സാഹിത്യ-സാമൂഹ്യ-സംസ്‌ക്കാര പ്രവണതകളെപ്പറ്റിയുള്ള വിദഗ്ദമായ നിരീക്ഷണങ്ങളാകുന്നു. ജനനിയുടെ സാഹിത്യവിഭാഗം പത്രാധിപര്‍, ഡോ.സാറാ ഈശോയും, മാനേജിംഗ് എഡിറ്റര്‍ ശ്രീ.സണ്ണി പൗലോസും ലാന സമ്മേളനത്തില്‍ പങ്കെടുത്തു. ജനനിയുടെ ഉപദേശക സമിതിയില്‍ ഒരദ്ധ്യക്ഷനായി ഇരിയ്ക്കാനും ജനനിയ്ക്കുവേണ്ടി പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനും കഴിയുന്നതില്‍, ഈ ലേഖകന് അഭിമാനമുണ്ട്.

'ഗുരുകുല'ത്തിന്, അമേരിയ്ക്കയിലെ ഒരു പ്രമുഖ സ്ഥാപനമായി-സാഹിത്യ-സാമൂഹ്യ- സംസ്‌ക്കാര മണ്ഡലങ്ങള്‍ ഉള്‍ക്കൊണ്ട്- വളരാന്‍ സാധ്യതകളുണ്ട്. ഒരു ഗവേഷണ കേന്ദ്രമായി തീരുന്നതിന് പര്യാപ്തമായ ഒരു സ്ഥാപനമാണ് 'ഗുരുകുലം' കര്‍മ്മയോഗിയായ ശ്രീ.ജെ.മാത്യൂസ്, ഗുരുകുലത്തിന്റെ ബ്രഹത്തായ വളര്‍ച്ചയ്ക്ക് വഴിതെളിയ്ക്കട്ടെ, എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

ത്യാഗമനസ്‌കനായ ശ്രീ.ജെ.മാത്യൂസ്, 'ലാന' യുടെ പ്രസിഡന്റ് പദം ഏറ്റെടുക്കാതെ, അത്, മറ്റൊരു പ്രഗല്‍ഭനായ ശ്രീ.ജോണ്‍ മാത്യുവിനെ ഏല്‍പിച്ചു. നമുക്കെല്ലാം അദ്ദേഹവുമായി സഹകരിയ്ക്കാം.

ശ്രീമതി നിര്‍മ്മല ജോസഫ്, ശ്രീ.ജെ.മാത്യൂസിന്റെ സല്‍ഗുണങ്ങള്‍ എല്ലാം വെളിവാക്കിയ അദ്ദേഹത്തിന്റെ സഹോദരിയാണ്. നിശ്ശബ്ദയായി, പുഞ്ചിരിയോടെ, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ, പല കാര്യങ്ങളിലും, കഥാസാഹിത്യത്തിന് ഒരു വലിയ വാഗ്ദാനമായ ഈ വനിത പ്രവര്‍ത്തിച്ചു.

ശ്രീ.സന്തോഷ്പാല, അനേകം ഉത്തമ കവിതകളുടെ രചയിതാവാകുന്നു. ഒരു കവിയ്ക്ക് പ്രഗത്ഭമായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ കഴിയുമെന്ന്, അദ്ദേഹം തെളിയിച്ചു. ആരെയും എന്തിനും അദ്ദേഹം സഹായിയ്ക്കുന്നതായാണ്, അദ്ദേഹത്തെ കണ്ടത്.

ഡോ.നന്ദകുമാര്‍, ന്യൂയോര്‍ക്കിലെ ചര്‍ച്ചാവേദികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആസ്വാദന നിരൂപണത്തിന്റെ പ്രേക്ഷകനാകുന്നു. ശ്രീ.ജെ.മാത്യൂസിന്റെ വലംകയ്യായി, പല കാര്യങ്ങളിലും അദ്ദേഹം ശുഷ്‌ക്കാന്തിയോടെ പ്രവര്‍ത്തിച്ചു. പത്രമാസികകളില്‍, അമേരിയ്ക്കന്‍ മലായള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള കാഴ്ചപ്പാടുകള്‍, കൂടുതല്‍ ശക്തമായി പ്രസിദ്ധീകരിയ്ക്കപ്പെടട്ടെ.

പ്രസിഡന്റ് ജോസ് ഓച്ചാലില്‍, ഉപദേശക സമിതി അദ്ധ്യക്ഷന്‍ ശ്രീ. ഷാജന്‍ ആനിതോട്ടം, മുന്‍ പ്രസിഡന്റ് ശ്രീ. മനോഹര്‍ തോമസ്, ശ്രീ.പ്രിന്‍സ് മാര്‍ക്കോസ് തുടങ്ങി പലരുടേയും, സഹകരണം കൊണ്ട് കൂടിയാണ് ലാന സമ്മേളനം വിജയിച്ചത്. എല്ലാവര്‍ക്കും സ്തുതി!

പ്രസിഡന്റ് ശ്രീ.ജോണ്‍ മാത്യുവിനും, കമ്മിറ്റിയ്ക്കും-
 അനുമോദനം!
നമ്മുടെ ലക്ഷ്യം, അമേരിയ്ക്കയില്‍ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും വികാസം. കേരളത്തിലും മറ്റു മറു നാടുകളിലും ഈപ്രബദ്ധത്തില്‍ മുകളില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ദയവായി ശ്രദ്ധിക്കു.

ഒന്ന്: അമേരിയ്ക്ക, നിയമപ്രകാരം, എല്ലാ കുടിയേറ്റ സംസ്‌ക്കാരങ്ങളേയും സംരക്ഷിയ്ക്കുന്നു. സാമ്പത്തികവും സാമൂഹ്യവുമായ സഹായങ്ങള്‍ നല്‍കുന്നു. അവലംബിയ്ക്കാന്‍ ശ്രമിയ്ക്കുക.
രണ്ട്: സഹകരണാടിസ്ഥാനത്തിലും(മാത്സര്യത ഒഴിവാക്കി) സൃഷ്ട്യാന്മുഖതയിലും അധിഷ്ഠിതമായ ഒരു സമിതിയായി, 'പ്രവര്‍ത്തകസമിതി' യെ രൂപപ്പെടുത്തുക. ഇതിന്, സ്ഥാപിത താല്‍പര്യങ്ങളേയും, കക്ഷിരാഷ്ട്രീയത്തെയും അനുനിമിഷവും അടിസ്ഥാനപരമായും ചെറുക്കണം.
മൂന്ന്: കമ്മിറ്റിക്കു വെളിയില്‍ കഴിവും താല്‍പര്യവും ഉള്ള ആളുകളെ കണ്ടെത്തി, അവരുടെ പ്രവര്‍ത്തനം നേടുക.

നാല്: എല്ലാറ്റിനും ഉപരിയായി, അടുത്ത രണ്ടു കൊല്ലങ്ങള്‍ക്കകം, ഏറ്റവും ഉത്തമമായ ഏതാനും പുസ്തകങ്ങള്‍ എഴുതപ്പെടുന്നതിന് വേണ്ട സഹായ സഹകരണങ്ങള്‍ എഴുത്തുകാര്‍ക്കു നല്‍കുക.
പ്രത്യേകം: ഈ ലേഖനത്തില്‍ പ്രസ്താവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്ക്, കൂടുതലായി, അടുത്തു പ്രസിദ്ധീകരിക്കുന്ന ഈ ലേഖകന്റെ, 'സമഗ്രസാഹിത്യ വികാസവും മലയാളവും, അമേരിയ്ക്കയില്‍' എന്ന പ്രബന്ധം വായിക്കുക- ഈ വിഷയത്തെ പറ്റി പ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ താല്‍പര്യം ഉള്ള എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. അവയെല്ലാം കൂടി ചേര്‍ത്ത് ഒരു പ്രകടനപത്രികയായി പ്രസിദ്ധീകരിയ്ക്കാന്‍ എനിക്കു വലിയ താല്‍പര്യം ഉണ്ട്. ലേഖനങ്ങള്‍ ദയവായി എനിക്കു അയച്ചു തരുക.
Email:drakbconsultancy@gmail.com

ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും(ഭാഗം: 3)-ഡോ.ഏ.കെ.ബി.പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക