Image

ഖോര്‍ ഫുക്കാന്‍ ബീച്ചില്‍ 'ഫിറ്റ്‌നസ്സ് ചലഞ്ച് 30- 30' വെള്ളിയാഴ്ച

പി.എം.അബ്ദുള്‍ റഹിമാന്‍ Published on 09 November, 2017
ഖോര്‍ ഫുക്കാന്‍ ബീച്ചില്‍ 'ഫിറ്റ്‌നസ്സ് ചലഞ്ച് 30- 30' വെള്ളിയാഴ്ച
ദുബായ് :  ദുബായ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള 'ഫിറ്റ്‌നസ് ചലഞ്ച് 30  30' എന്ന ആരോഗ്യ ബോധ വത്കരണ ശില്‍പ ശാലയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അബുദാബിയിലെ ട്രഡീഷ ണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് സംഘടിപ്പിക്കുന്ന ആരോഗ്യ ബോധ വത്കരണ ശില്പ ശാലയും ഏക ദിന കായികോത്സവവും നവംബര്‍ 10 വെള്ളിയാഴ്ച ഖോര്‍ ഫുക്കാന്‍ ബീച്ചില്‍ വെച്ച് നടക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യോഗ,  കരാട്ടേ അടക്കമുള്ള വിവിധ ആയോധന കലകളുടെ പ്രദര്‍ശനവും ഫുട്‌ബോള്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങളുടെ അവതരണവും നടക്കും.

ആരോഗ്യ പരിചരണ രംഗത്തെ നവീനാശയങ്ങളെയും പരിശീലനങ്ങളുടെ രീതികളെയും കുറിച്ച് ഡോക്ടര്‍ സുമേഷ്,  ടി. എം. എ. ചീഫ് ഇന്‍സ്ട്രക്ടറും എക്‌സാമിനറുമായ സെന്‍സായ് ഫാഇസ് കണ്ണപുരം, പ്രശസ്ത  ട്രെയിനറും കരാട്ടേ പരിശീലകനുമായ സെന്‍സായി ഹാരിസ്, സെന്‍സായി റഈസ്, ഹാഷിം, ഷമീര്‍, ഗസ്‌നി, ഫാസില്‍, റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ബോധ വല്‍കരണ ക്ലാസ്സും ഉണ്ടായിരിക്കും.

ടി. എം. എ. ക്ലബ് അംഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്ക മുള്ള വിവിധ രാജ്യക്കാരായ നൂറോളം പേര്‍ ശില്‍പ ശാലയില്‍ പങ്കെടുക്കും. പരിപാടിയിലേക്ക് പൊതു ജനങ്ങള്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കും എന്ന് കോഡിനേറ്റര്‍ ഫഹദ് സഖാഫി ചെട്ടിപ്പടി, ഷുക്കൂര്‍ പയ്യന്നൂര്‍ എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : മുഹമ്മദ് ഫായിസ്, 050 8891 362.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക