Image

സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പാരിഷ്‌ഡേ ആഘോഷിക്കുകയും ചെയ്തു

ഏബ്രഹാം തോമസ് Published on 09 November, 2017
സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പാരിഷ്‌ഡേ ആഘോഷിക്കുകയും ചെയ്തു
ഡാലസ്: ഡാലസിലെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പാരിഷ്‌ഡേ ആഘോഷങ്ങള്‍ നടത്തുകയും ചെയ്തു.

ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ഒന്നു ചേര്‍ന്ന ആഘോഷത്തില്‍ ആദ്യവികാരിയായിരുന്ന ഫാ.ചെറിയാന്‍ കുന്നേലും ഇപ്പോഴത്തെ വികാരി ഫാ.ജോണ്‍ കുന്നത്തുശേരിലും ജൂബിലികമ്മിറ്റി കണ്‍വീനര്‍ മാത്യുകോശിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ അംഗം ഏബ്രഹാം പടനിലവും ട്രസ്റ്റി നെബു കെ ചെറിയാനും മീഡിയ റിലേഷന്‍സ് കണ്‍വീനര്‍ ഏബ്രഹാം തോമസും ഭദ്ര ദീപം തെളിയിച്ച് ഒരൂ വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഫാ.ചെറിയാന്‍ കൂന്നേല്‍ തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ 1992ല്‍ പള്ളി ആരംഭിച്ചപ്പോള്‍ വികാരിസ്ഥാനം ഏറ്റെടുക്കുവാന്‍ ഉണ്ടായ സാഹചര്യം വിവരിച്ചു. ഫാ.ജോണ്‍ കുന്നത്തുശേരില്‍ ജൂബിലി ആഘോഷങ്ങള്‍ വിജയകരമാക്കുവാന്‍ ഏവരുടെയും സഹകരണം ഉണ്ടാവണം എന്ന് ഓര്‍മ്മിപ്പിച്ചു.

ജൂബിലി കമ്മിറ്റി കണ്‍വീനര്‍ മാത്യുകോശിയും ഏബ്രഹാം പടനിലവും 1992ല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രൂപീകരിച്ചതും ആദ്യ നിര്‍ണായക ദിനങ്ങള്‍ തരണം ചെയ്തതും അനുസ്മരിച്ചു.

തുടര്‍ന്ന് നടന്ന പാരിഷ്‌ഡേ ആഘോഷങ്ങളില്‍ ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു. സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തുകയും ജൂബിലി കമ്മിറ്റി കോ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ് എംസിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പാരിഷ്‌ഡേ ആഘോഷിക്കുകയും ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക