Image

സംഗീത ആല്‍ബം സ്‌നേഹസംഗീതം അഞ്ചാം വാല്യംഅഭൗമ സ്‌നേഹം- പ്രകാശനത്തിനായി ഒരുങ്ങുന്നു.

Published on 09 November, 2017
സംഗീത ആല്‍ബം സ്‌നേഹസംഗീതം അഞ്ചാം വാല്യംഅഭൗമ സ്‌നേഹം- പ്രകാശനത്തിനായി ഒരുങ്ങുന്നു.
ഗ്രേറ്റ് മാസ്‌റ്റേര്‍സ് വോയ്‌സ് മിനിസ്ട്രിക്കുവേണ്ടി പ്രൊഫ.ഡോ.ഈശോ മാത്യു രചിച്ച് ഈണം നല്‍കി നിര്‍മ്മിച്ച സംഗീത ആല്‍ബം സ്‌നേഹസംഗീതം അഞ്ചാം വാല്യം-അഭൗമ സ്‌നേഹം-പ്രകാശനത്തിനായി ഒരുങ്ങുന്നു.

സമയം: 3.30pm, ശനിയാഴ്ച, നവംബര്‍ 18, 2017.
സ്ഥലം: ഓള്‍ സെയ്ന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്,
വാലി കോട്ടേജ്, ന്യൂയോര്‍ക്ക്.

റവ.ഫാ.മാത്യു തോമസ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
പന്ത്രണ്ടു ക്രിസ്തീയ ഗാനങ്ങള്‍ അടങ്ങിയ ഈ ഗാനശേഖരം ഭക്തിഗാന സംരംഭത്തിന് ഒരു മുതല്‍ കൂട്ടായിരിക്കും. തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നും ആത്മീയ പ്രചോദനത്താല്‍ രചിക്കപ്പെട്ട ഈ ഗാനങ്ങള്‍ ദൈവ സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രസിദ്ധരായ ഗായകര്‍ മിന്‍മിനി, വില്‍സന്‍ പിറവം, എലിസബത്ത് രാജു, അഞ്ജു ജോസഫ്, ഇമ്മാനുവെല്‍, ജെയ്‌സന്‍, അഭിജിത്ത് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. മ്യൂസിക് കോര്‍ഡിനേറ്ററായി സാബു ലൂയിസ് പ്രവര്‍ത്തിച്ചു. ആല്‍ബം സ്‌പോണ്‍സേഴ്‌സായ ഡാനിയെല്‍ മോഹന്‍, ചെറിയാന്‍ പി.ഡേവിഡ്, അജു ഡാനിയെല്‍, രാജന്‍ മാത്യു മോടയില്‍, കുര്യന്‍ മാത്യു എന്നിവര്‍ക്ക് പ്രത്യേകമായ നന്ദി.

സ്‌നേഹ സംഗീതം ആല്‍ബങ്ങളുടെ വിതരണത്തിലൂടെ ലഭിക്കുന്ന സംഭാവനകള്‍ വിവിധതരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നുവെന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്. കോട്ടയത്തുള്ള ബാലികാ മന്ദിരം, സേവന നിലയം, നവ ജീവന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് മിനിസ്ട്രി ധനസഹായം നല്‍കുന്നു.

ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ദൈവവചനം പ്രചരിപ്പിക്കുന്നതിനോടൊപ്പം ചുറ്റുമുള്ള സാധുജനങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്ന ജി.എം.വി.മിനിസ്ട്രിയ്ക്ക് എല്ലാവിധ ആശംസകളും പ്രോത്സാഹനവും നമുക്കു നല്‍കാം.

സംഗീത ആല്‍ബം സ്‌നേഹസംഗീതം അഞ്ചാം വാല്യംഅഭൗമ സ്‌നേഹം- പ്രകാശനത്തിനായി ഒരുങ്ങുന്നു.സംഗീത ആല്‍ബം സ്‌നേഹസംഗീതം അഞ്ചാം വാല്യംഅഭൗമ സ്‌നേഹം- പ്രകാശനത്തിനായി ഒരുങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക