Image

ഇനി ആ വേഷം ചെയ്യാനില്ലെന്ന് പാര്‍വതി

Published on 09 November, 2017
ഇനി ആ വേഷം ചെയ്യാനില്ലെന്ന് പാര്‍വതി

വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും തുറന്നു പറയുന്ന നടിയാണ് പാര്‍വതി. അ!ഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറ എന്ന കഥാപാത്രം പാര്‍വതിയുടെ കരിയറില്‍ വലിയ ഹിറ്റ് ആയിരുന്നു. വന്‍ ഹിറ്റായ ചിത്രം മലയാളത്തിനു പുറമെ തമിഴില്‍ റിമേക്ക് ചെയ്തപ്പോളും സേറയായി അഭിനയിച്ചത് പാര്‍വതി തന്നെയായിരുന്നു.

എന്നാല്‍ ഇനി ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിക്കാന്‍ ഇല്ലെന്ന് പാര്‍വതി ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നൂ. ബാംഗ്ലൂര്‍ ഡെയ്‌സ് ഹിന്ദിയില്‍ എടുക്കുകയാണെങ്കില്‍ അതില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി.

താന്‍ ഇപ്പോള്‍ തന്നെ അതിന്റെ തമിഴ് റിമേക്കില്‍ അഭിനയിച്ചു കഴിഞ്ഞു. ഇനി ഒരു റിമേക്കിലും അഭിനയിക്കരുതെന്ന് തിരിച്ചറിഞ്ഞുവെന്നും പാര്‍വതി പറയുന്നു. ആ വേഷം തനിക്കു ബോറടിച്ചു തുടങ്ങിയെന്നും ഇനി ആ വേഷത്തിനു താനില്ലെന്നും പാര്‍വതി പറയുന്നു. അതേസമയം അത് ബോളിവുഡില്‍ എടുക്കുകയാണെങ്കില ആ വേഷം അഞ്ജലിക്ക് പ്രിയം ആലിയ ഭട്ട് ചെയ്യുന്നതിനോടായിരിക്കുമെന്ന് തോന്നുന്നുവെന്നും പാര്‍വതി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക