Image

താളം സാന്ദ്രം; സംഗീതം! (കവിത: ജയന്‍ വര്‍ഗീസ്)

Published on 09 November, 2017
താളം സാന്ദ്രം; സംഗീതം! (കവിത: ജയന്‍ വര്‍ഗീസ്)
യദുകുല രതി ദേവന്‍
കൃഷ്ണന്‍ മരിച്ചു,
ശ്രീരാമ ചന്ദ്രന്‍ മരിച്ചു!
ബുദ്ധനും മരിച്ചു,
ക്രിസ്തുവും മരിച്ചു,
നബിയും, വീരനും മരിച്ചു!
അയ്യായിരം കോടി
മനുഷ്യര്‍ മരിച്ചു,
*അവരുടെ സ്വപ്നങ്ങള്‍ മരിച്ചു!

മനുഷ്യന് ദൈവത്തിന്‍
പരിവേഷം ചാര്‍ത്തിയ
പരമ ദ്രോഹികളാര്?
അത് വ്യാസനോ, ശൗലോ,
സൂഫിയോ, ഇനിയും
പേരറിയാത്തവരോ?
വാളിനാലാന്യന്റെ
ചോര ചിന്തിക്കുവാ
നായരുടെ വേദ പാഠം?
ഹൂറിമാര്‍ ബിക്കിനി
പ്പൂവിതളേകുമെ
ന്നാരുടെ സുവിശേഷം?

ജീവിതം ധാന്യം,
പ്രപഞ്ച സര്‍ഗ്ഗത്തില
ത്തുന്പില്‍ പുരണ്ട തുഷാര ബിന്ദു!
സത്യമായ്, സ്‌നേഹമായ്,
സാന്ത്വന സംഗീതമായ്
നിത്യ സത്യത്തെ വഹിച്ചു നില്‍പ്പൂ!
സൃഷ്ടി, സ്ഥിതി, സത്വ
സംക്രമണത്തിലെ
മുത്തായി സ്വന്തം വിളങ്ങി നില്‍പ്പൂ!!

എത്ര യുഗത്തിന്‍
തപസ്സിന്റെ വാല്മീക
ക്കെട്ടഴിച്ചാണു നാം വന്നുചേര്‍ന്നു?
ഞെട്ടറ്റു വീഴുന്‌പോള്‍
വീഴട്ടെ, കാലമാം
വറ്റാത്ത സാഗര നീരൊഴുക്കില്‍!
ഒന്നുറയൂരുക,
രാസ മാറ്റത്തിന്റെ
പൊന്നിന്‍ ചിലമ്പൊലി ത്താളവായ്പ്പില്‍,
പൊട്ടി വിടരാനിരിക്കും യുഗങ്ങളില്‍
മറ്റൊരു മുത്തില്‍ പുനര്‍ജ്ജനിക്കാന്‍?!


* ഭൂമുഖത്ത് മനുഷ്യനുണ്ടായ ശേഷം,
അയ്യായിരം കോടി സ്ത്രീ പുരുഷന്മാര്‍
ജനിച്ചു മരിച്ചു എന്ന് ശാസ്ത്രത്തിന്റെ നിഗമനം.
അവലംബം: ഡോക്ടര്‍ ഹമീദ് ഖാന്‍ എഴുതിയ
ലേഖനം കലാ കൗമുദിയില്‍.
Join WhatsApp News
വിദ്യാധരൻ 2017-11-09 22:24:27
മരിച്ചവർ തങ്ങളുടെ മരിച്ചവരെ 
കുഴിച്ചു മൂടട്ടെ 
എനിക്ക് രസിക്കണം ഇവിടെ 
മരിക്കുവോളും
Tom abraham 2017-11-10 08:47:04
Who is spiritually dead here ? Let them bury the physically dead. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക