Image

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ സുരാജ് നായകന്‍

Published on 10 November, 2017
വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ സുരാജ് നായകന്‍

മോഹന്‍ലാലിനെ നായകനായി എത്തിയ വില്ലന് ശേഷം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് ബി ഉണ്ണികൃഷ്ണന്‍. സുരാജ് വെഞ്ഞാറമൂടാണ് ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത്. തന്റെ പതിവ് ശൈലിയായ ത്രില്ലറില്‍ നിന്നുമാറി നോട്ട് നിരോധനം പശ്ചാത്തലമാക്കിയാണ് ഉണ്ണികൃഷ്ണന്‍ പുതിയ ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം.

‘ഇന്ത്യയെ കണ്ടെത്തല്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലടക്കം മികച്ച കഥാപാത്രങ്ങളാണ് സുരാജിനെ തേടി എത്തുന്നത്. സുരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും ഉണ്ണികൃഷ്ണന്‍ ചിത്രത്തിലേത് എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക