നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിന് ജയില്‍ ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു. ദിലീപ് ആലുവ സബ് ജയിലില്‍ കഴിയുമ്പോഴുണ്ടായ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ പീച്ചി സ്വദേശി മനീഷ എം. ചാത്തേലി നല്കിയ ഹരജിയാണ് പിന്‍വലിച്ചത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹരജി നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, ഹരജി പിന്‍വലിക്കാന്‍ അനുമതി തേടുകയും കോടതി അനുവദിക്കുകയുമായിരുന്നു. ദിലീപിനെ ഉള്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, എറണാകുളം ജില്ല പൊലീസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്.