Image

ചിതലുകള്‍ കൊണ്ട് മാളിക കെട്ടുന്നവര്‍ (കവിത: ഷീമ മഞ്ചാന്‍)

Published on 10 November, 2017
ചിതലുകള്‍ കൊണ്ട് മാളിക കെട്ടുന്നവര്‍ (കവിത: ഷീമ മഞ്ചാന്‍)
സ്‌നേഹം
പ്രകടിപ്പിക്കാനറിയാത്തവര്‍
മഞ്ഞുകാലത്ത്
വിണ്ടുകീറിയ
ചുണ്ടുകള്‍
പോലെയാണ്.
വരണ്ടുണങ്ങിയ
വരകളിലൂടെ
ചോര
ചീറ്റിച്ച്
കൃത്യമായ
മാര്‍ജിനിട്ട
ചിരിയോടെ
നമുക്ക്
മുന്നില്‍
മഞ്ഞയില
പോലെ
അടരുന്നവര്‍
തണുപ്പിന്
ശേഷം
കരിമ്പടം
തരുന്നവരാണവര്‍
മലയിടുക്കിലൂടെ
ഒലിക്കുന്ന
കാട്ടരുവിയുടെ
കുളിര്
പോലും
അവരുടെ
ചുംബനങ്ങള്‍ക്കില്ല.
പ്രകടിപ്പിക്കാനാവാത്ത
പ്രണയം
വാക്കുകളിലൂടെ
പോലും
പെയ്യിക്കാനറിയാത്തവര്‍
ഒന്ന്
ചോദിക്കട്ടെ,
ആര്‍ക്കു
വേണ്ടിയാണ്

വികാരങ്ങള്‍
ശേഖരിക്കുന്നത്?
ഏത്
ചിതലുകള്‍ക്കാണ്
അവ കൊണ്ട്
മാളിക
പണിയേണ്ടത്?
Join WhatsApp News
ജോസഫ് നന്പിമഠം 2017-11-10 14:59:57
നല്ല കവിത. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക