Image

മെല്‍ബണില്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവക്ക് ഉജ്ജ്വല സ്വീകരണം

Published on 10 November, 2017
മെല്‍ബണില്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവക്ക് ഉജ്ജ്വല സ്വീകരണം

മെല്‍ബണ്‍: ശ്ലൈഹിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെത്തിയ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവക്ക് മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം. നവംബര്‍ എട്ടിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ വൈദികരും ഇടവകജനങ്ങളും ചേര്‍ന്ന് ബാവായെ സ്വീകരിച്ചു. 

11ന് (ശനി) രാവിലെ 11 ന് മെല്‍ബണ്‍ സിറ്റിയിലുള്ള (419 സെന്റര്‍ ഡാന്‍ഡിനോംഗ് റോഡ്, ഹെതര്‍ട്ടണ്‍) സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെത്തുന്ന ബാവാക്ക് സെന്റ് മേരീസ് ഫ്രാങ്ക്സ്റ്റന്‍, സെന്റ് മേരീസ് ഷെപ്പെര്‍ട്ടന്‍, സെന്റ് തോമസ് ക്രേഗീബണ്‍, സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ഹൈഡല്‍ബര്‍ഗ് ഇടവകകളും സംയുക്തമായി സ്വീകരണം നല്‍കും. തുടര്‍ന്നു മോര്‍ ഗീവര്‍ഗീസ് സഹദായുടെയും പരിശുദ്ധ കന്യാമറിയത്തിന്േ!റയും മലങ്കരയുടെ മഹാപരിശുദ്ധനായ മോര്‍ ഗ്രിഗോറിയോസിന്റെയും നാമത്തിലുള്ള ബലിപീഠങ്ങളില്‍ ബാവാ ധൂപാര്‍പ്പണം നടത്തുകയും ദേവാലയത്തേയും സദസിനെയും ശ്ലൈഹീക വാഴ്വ് നല്‍കി അനുഗ്രഹിക്കുകയും ചെയ്യും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ബാവാ, ഭക്തജനങ്ങള്‍ക്ക് ആശിര്‍വാദം നല്‍കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. 

പരിശുദ്ധ പിതാവിന്റെ ശ്ലൈഹിക സന്ദര്‍ശനം വന്‍ വിജയമാക്കുവാന്‍ ഇടവക മെത്രാപോലീത്ത മോര്‍ യുഹാനോന്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലെയും ഭക്തജനങ്ങളും ഭരണസമിതിയും ഭക്തസംഘടനകളും പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക