Image

ഡോ. കെ.സി.സുരേഷിന് സാഹിത്യശ്രേഷ്ഠ പുരസ്‌കാരം

Published on 10 November, 2017
ഡോ. കെ.സി.സുരേഷിന് സാഹിത്യശ്രേഷ്ഠ പുരസ്‌കാരം
പെര്‍ത്ത്: മലയാളി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ നവാഗത എഴുത്തുകാര്‍ക്കായുള്ള പ്രഥമ സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിന് ഡോ. കെ.സി.സുരേഷിന് തിരഞ്ഞെടുത്തു. നവംബര്‍ 18 ന് (ശനി) പെര്‍ത്തില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ വച്ച് മലയാളത്തിന്റെ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട പുരസ്‌കാരം സമ്മാനിക്കും.

മൂവാറ്റുപുഴ സ്വദേശിയായ ഡോ. സുരേഷിന്റെ “ശിഖരങ്ങള്‍ തേടുന്ന വവ്വാലുകള്‍ എന്ന ചെറുകഥയും കാവുതീണ്ടുന്ന കരിന്പനകള്‍ എന്ന സാഹിത്യ സൃഷ്ടിയുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച കെ.സി.സുരേഷ് ഇപ്പോള്‍ കേരളാ ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തുവരികയാണ്. സാഹിത്യ വാസനക്കൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ഡോ. സുരേഷ് മുവാറ്റുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകന്‍ കൂടിയായിരുന്നു ഗ്രന്ഥകര്‍ത്താവ്. വാല്‍മീകി ബുക്‌സ് എന്ന ഓണ്‍ലൈന്‍ ബുക്‌സ് പോര്‍ട്ടലില്‍ 12 ഓളം രചനകള്‍ സുരേഷിന്േറതായുണ്ട്.

പെര്‍ത്തിലെ കലാ സാംസ്‌കാരിക മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിവരുന്ന ഷൈജു കോലഞ്ചേരി (കവിത) ചാണ്ടി മാത്യു (കഥ, നാടകം) റ്റിജു ജോര്‍ജ് സഖറിയ (ചെറുകഥാ,സാഹിത്യം) അഭിലാഷ് നാഥ് (സിനിമ)

അനിത് ആന്റണി (ഷോര്‍ട്ട് ഫിലിം) എന്നിവര്‍ക്കും ഓസ്‌ട്രേലിയയില്‍ നിന്നും ആദ്യം പ്രസിദ്ധീകരിച്ച മലയാളം നോവലിന്റെ രചയിതാവായ അഡലൈഡ് സ്വദേശി അനില്‍ കോനാട്ടിനും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുമെന്ന് പ്രോഗ്രാം ഡയറക്ടര്‍ ടിജു ജോര്‍ജ് സഖറിയ അറിയിച്ചു. 

റിപ്പോര്‍ട്ട്: കെ.പി. ഷിബു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക