Image

'ഠ' ഇല്ലാത്ത മിട്ടായികള്‍ പ്രകാശനം ചെയ്തു

Published on 10 November, 2017
'ഠ' ഇല്ലാത്ത മിട്ടായികള്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ അശ്വതി ശ്രീകാന്ത് എഴുതിയ 'ഠ' ഇല്ലാത്ത മിട്ടായികള്‍ എന്ന ഓര്‍മകുറിപ്പുകള്‍ പ്രകാശനം ചെയ്തു. 

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ അശ്വതിയുടെ അമ്മ സോമവല്ലിക്ക് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഷാബു കിളിത്തട്ടില്‍ പുസ്തകം പരിചയപ്പെടുത്തി. സൈകതം ബുക്‌സാണ് പ്രസിദ്ധീകരണം നിര്‍വഹിച്ചിരിക്കുന്നത്. വനിത വിനോദ്, സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക