Image

കുവൈത്തില്‍ ദത്തെടുക്കല്‍ വര്‍ധിക്കുന്നു

Published on 10 November, 2017
കുവൈത്തില്‍ ദത്തെടുക്കല്‍ വര്‍ധിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയവരില്‍ വര്‍ധന ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭയത്തിലും ഉത്കണ്ഠയിലുമായിരുന്നു ഞങ്ങള്‍ പക്ഷേ ദത്തെടുക്കലിനുശേഷം സ്‌നേഹമേന്തന്ന് അറിയുവാന്‍ സാധിച്ചു  പന്ത്രണ്ടുകാരിയായ സാറ പ്രാദേശിക പത്രത്തോട് പറഞ്ഞു. “ ഇപ്പോള്‍ എനിക്ക് ഭാവിയെക്കുറിച്ച് യാതൊരു ആകുലതയുമില്ല. പുതിയ കുടുംബത്തിന്റെ പരിചരണത്തില്‍ പരിപൂര്‍ണമായും സംതൃപ്തനാണ്” ഒന്പതുകാരനായ ഹമദ് പ്രതികരിച്ചു. “വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ എനിക്കൊരു കുടംബമുണ്ട്, തല ചായ്ക്കുവാന്‍ സ്വന്തമായ റൂം ദത്തെടുത്ത മറ്റൊരു കുട്ടി അഭിപ്രായപ്പെട്ടു.

ദത്തെടുക്കല്‍ പ്രക്രിയയിലെ സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കിയും കാര്യക്ഷമമായ സംവിധാനങ്ങള്‍ ഒരുക്കിയും സമൂഹത്തില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുന്ന അനാഥക്കുട്ടികളുടെ സംരക്ഷണത്തിന് കൃത്യമായ പരിപാടികളുമായി സര്‍ക്കാര്‍ മുന്‌പോട്ട് പോവുകയാണ്. സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും നിരന്തമായ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വര്‍ധന ഉണ്ടാകുവാന്‍ സഹായിച്ചതെന്ന് സാമുഹ്യക്ഷേമം വകുപ്പിലെ ദത്തെടുക്കല്‍ വിഭാഗം മേധാവി ഡോ: ഖാലിദ് അല്‍ അജ്മി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കുട്ടികളെ ദത്തെടുത്ത അമ്മമാര്‍ തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത്തരം സദ് പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്കുകൂടി ഉത്തേജനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക