Image

'പിങ്കാര രാജ്യോത്സവ’ പുരസ്‌കാരം വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഏറ്റുവാങ്ങി

Published on 10 November, 2017
'പിങ്കാര രാജ്യോത്സവ’ പുരസ്‌കാരം വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഏറ്റുവാങ്ങി

അബുദാബി: സാമൂഹ്യസേവനമേഖലയിലും സംരംഭകകത്വത്തിലും നല്കിയ ആജീവനാന്ത മികവ് പരിഗണിച്ച്, പ്രമുഖ കന്നഡ വാരിക പിങ്കാര നല്‍കിവരുന്ന 'പിങ്കാര രാജ്യോത്സവ’ പ്രശസ്തി’ പുരസ്‌കാരം യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഏറ്റുവാങ്ങി. 

മംഗലാപുരത്തു നടന്ന കര്‍ണാടകോത്സവത്തില്‍ മംഗലാപുരം ഭദ്രാസനാധിപന്‍ ബിഷപ് ഡോ. അലോഷ്യസ് പോള്‍ ഡിസൂസയില്‍ നിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. ജെ.ആര്‍. ലോബോ എംഎല്‍എ, കൊങ്കണി സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷന്‍ റോയ് കസ്റ്റലിനോ, പിങ്കാര വീക്കിലി എഡിറ്റര്‍ റെയ്മണ്ട് ഡികുഞ്ഞോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ഔദ്യോഗിക ചുമതലകള്‍ക്കൊപ്പം സാസ്‌കാരിക സേവന രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സുധീര്‍ ഷെട്ടി, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യാ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഫോര്‍ ഓവര്‍സീസ് ഇന്ത്യന്‍സ് ബോര്‍ഡ് അംഗവും അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റുമാണ്. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക