Image

മാപ്പ് 28 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയാ ടീം ചാമ്പ്യന്‍മാരായി

സന്തോഷ് ഏബ്രഹാം Published on 11 November, 2017
മാപ്പ് 28 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയാ ടീം ചാമ്പ്യന്‍മാരായി
ഫിലാഡല്‍ഫിയാ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്പ്)-ന്റെ നേതൃത്വത്തില്‍ നവംബര്‍ 4-ാം തീയ്യതി നടന്ന 28 കാര്‍ഡ് ഗെയിം വന്‍ വിജയമായി. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് 4 pm മുതല്‍ നടന്ന മത്സരം വീക്ഷിക്കുവാനും, പ്രാത്സാഹിപ്പിക്കുവാനും ആയി ട്രൈസ്റ്റേറ്റ് ഏരിയായില്‍ നിന്നുള്ള അനേകം ചീട്ടുകളി പ്രേമികള്‍ എത്തിച്ചേര്‍ന്നിരുന്നു. മാപ്പ് പ്രസിഡന്റ് അനു സ്‌കറിയാ സ്വാഗതം ആശംസിച്ചു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ്ജ് ടീമുകളെ കാണികള്‍ക്ക് പരിചയപ്പെടുത്തി. സാബു സ്‌കറിയാ മല്‍സര നിബന്ധനകള്‍ വിശദീകരിച്ചു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി ചെയര്‍മാന്‍ ജോണ്‍ഫിലിപ്പ്, തോമസ് ചാണ്ടി, സാബു സ്‌കറിയാ, ജോണ്‍ മാത്യു, ഫിലിപ്പ് ജോണ്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. തോമസ്‌കുട്ടി വറുഗീസ് റിക്കോര്‍ഡിംഗ് സെക്രട്ടറി ആയിരുന്നു. തമ്പി, തോമസ് ചാണ്ടി, ഷാലു പുന്നൂസ് ടീമിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ജോണ്ഡസണ്‍ മാത്യു, സാബു സ്‌കറിയാ, സാബു വറുഗീസ് ടീം വിജയ കിരീടമണിഞ്ഞു. ജോജി ചെറുവേലില്‍, ബിജു കുരിക്കാട്ടുപറ, ജൊയി കല്ലാംമ്പറമ്പത്ത് എന്നിവര്‍ 2 nd റണ്ണര്‍ അപ്പും ആയി. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും നല്‍കി. ബിനോയ് ചെറിയാന്‍ സ്‌പോണ്‍സര്‍ ആയിരുന്നു. ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ റസ്റ്റോറന്റ് സ്‌പൈസ് ഗാര്‍ഡന്‍ സ്റ്റാക്‌സും, ടിന്നറും നല്‍കി. 1 മണിയോടുകൂടി വാശിയേറിയ മത്സരങ്ങള്‍ സമാപിച്ചു.

അനുസ്‌കറിയ (പ്രസിഡന്റ്)- 267 496 2423
ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി)- 201 286 9169
തോമസ് ചാണ്ടി (ട്രഷറര്‍)- 201 446 5027
ജോണ്‍ ഫിലിപ്പ് (ചെയര്‍മാന്‍)- 267 255 9442
മാപ്പ് 28 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയാ ടീം ചാമ്പ്യന്‍മാരായിമാപ്പ് 28 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയാ ടീം ചാമ്പ്യന്‍മാരായിമാപ്പ് 28 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയാ ടീം ചാമ്പ്യന്‍മാരായിമാപ്പ് 28 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയാ ടീം ചാമ്പ്യന്‍മാരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക