Image

വെടിവയ്പും പള്ളികളിലെ സുരക്ഷിതത്വവും

Published on 11 November, 2017
വെടിവയ്പും പള്ളികളിലെ സുരക്ഷിതത്വവും
ടെക്‌സസിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ സര്‍വീസ് നടന്നു കൊണ്ടിരിക്കെ ഡെവിന്‍ പാട്രിക്ക് കെല്ലി (26) 26 പേരെ വെടിവച്ചു കൊന്നതും ന്യു ജെഴ്‌സിയിലെ ക്ലിഫ്ടനില്‍ സെന്റ് തോമസ് ക്‌നാനായ ചര്‍ച്ചില്‍ നടന്ന വെടിവയ്പും സമാനതകളുള്ളത്

മുന്‍ഭാര്യയൊടും അവരുടെ മാതാപിതാക്കളൊടുമുള്ള വിരോധം മൂത്താണു അവര്‍ സര്‍വീസില്‍ പങ്കെടുക്കുന്ന ചര്‍ച്ചില്‍, കെല്ലി തോക്കുമായെത്തിയതത്രെ. പക്ഷെ അവര്‍ സംഭവ സമയം പള്ളിയില്‍ ഇല്ലായിരുന്നു. മരിച്ചത് നിരപരാധികള്‍.

ഒന്‍പതു വര്‍ഷം മുന്‍പ് ജോസഫ് പള്ളിപ്പുറത്ത് (27) കാലിഫോര്‍ണിയയിലെ സാക്രമെന്റൊയില്‍ നിന്ന് തോക്കുമായി എത്തിയതും പിണങ്ങിപ്പോയ ഭാര്യ രേഷ്മാ ജയിംസിനെ തേടി. ജോസഫിനൊപ്പം പോകാന്‍ മടിച്ച രേഷ്മ തോക്കിനിരയായി. രക്ഷിക്കാനെത്തിയ ഡെന്നിസ് ജോണ്‍ മള്ളൂശേരിലും (25) വെടിയേറ്റു മരിച്ചു. രേഷ്മയുടെ ബന്ധു സില്‍ വി പെരിഞ്ചേരില്‍രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും വീല്‍ ചെയറില്‍ തന്നെ.

ടെക്‌സസിലെ വെടിവയ്പ് പഴയ ഓര്‍മ്മകള്‍ മനസിലേക്കു കൊണ്ടു വന്നതായി ഡെന്നിസിന്റെ മാതാപിതാക്കളായ ഏലിക്കുട്ടിയും ഏബ്രഹാം ജോണും ബെര്‍ഗന്‍ റിക്കോര്‍ഡ് പത്രത്തോട് പറഞ്ഞു. (ലിങ്ക് കാണുക) പള്ളി ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നാണു കരുതിയത്. പക്ഷെ അവിടെയും അതിക്രമം ഉണ്ടാവുന്നു.
2008 നവംബര്‍ 23-നായിരുന്നു ന്യു ജെഴ്‌സിയിലെ വെടിവയ്പ്. എല്ലാ വര്‍ഷവും ആ ദിനം പള്ളിയില്‍ പ്രാര്‍ഥനാപുര്‍വം ആചരിക്കുന്നു.

രണ്ടു കൊലപാതകങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ജോസഫ് പള്ളിപ്പുറത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. ജീവിതകാലം പരോള്‍ കിട്ടില്ല. ജയിലിനു പുറത്തുള്ള ലോകം ഇനി കാണില്ല. വധശിക്ഷ ന്യു ജെഴ്‌സിയില്‍ ഇല്ലാത്തതിനാല്‍ ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്.

ഡെന്നിസിന്റെ ഓര്‍മ്മക്കായി ചര്‍ച്ചിന്റെ സ്‌കോളര്‍ഷിപ്പ് ഉണ്ട്. അതു പോലെ ഡെന്നിസിന്റെ അവയവങ്ങള്‍-ഹ്രുദയം ഉള്‍പ്പടെ- നാലു പേര്‍ക്ക് പുതു ജീവനായി. അവരിലൂടെ ഡെന്നിസും ഇപ്പോഴും ജീവിക്കുന്നു. അത് മാതാപിതാക്കള്‍ക്ക് വലിയ സാന്ത്വനമേകുന്നു

റിട്ടയര്‍ ചെയ്ത ഡെന്നിസിന്റെ മാതാപിതാക്കള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനയുമായി നാട്ടിലും ഇവിടെയുമായി കഴിയുന്നു.

തോക്ക് വില്‍ക്കുന്നതിനു കടുത്ത ബാക്ക്ഗ്രൗണ്ട്   പരിശോധന വേണമെന്നു ഏബ്രഹാം ജോണ്‍ പറയുന്നു. എന്നാല്‍ പള്ളിയില്‍ സുരക്ഷ കൂട്ടേണ്ടതില്ല. ഒരു പള്ളിക്കും സുരക്ഷ ആവശ്യമില്ല. ദൈവം അവയെ സംരക്ഷിക്കും.

നിയമ പാലകരല്ലാതെ ആരും തോക്ക് കൈവശം വയ്ക്കേണ്ടതില്ലെന്നു അന്നത്തെ പാസ്റ്റര്‍ ഫാ. തോമസ് എബ്രഹാം ളാഹയില്‍ അച്ചനും അഭിപ്രായപ്പെട്ടു.

photo: northjersey.com

Read also
 
Join WhatsApp News
Christian Brothers 2017-11-12 05:37:57
CHURCH GOING IS INJURIOUS TO LIFE
POSSIBLE TO GET SHOT
എന്നൊക്കെ പള്ളിയുടെ മുന്നില്‍ ബോര്‍ഡ്‌  വേണം .
andrew 2017-11-13 13:16:07
Men who fabricated god were cunning and clever to make him invisible. Now it is an advantage for god, being invisible; he won't get shot and killed but his devotees don't have that advantage.  The omnipotent god doesn't prevent the shooter either. Still a riddle, why the omniscient god stop ahead; the killer, the gun manufacturers. The list is long. .........
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക